ADVERTISEMENT

ഡാലസ് ∙ മലങ്കര മാർത്തോമാ സഭാ പരമാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ പൂർണ്ണ ആരോഗ്യവാനാണെന്നും തിരുവല്ലാ പൂലാത്തിനിൽ വിശ്രമിക്കുകയാണെന്നും തിരുമേനിയുമായി നേരിട്ടു ഫോണിൽ ബന്ധപ്പെട്ട അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ അറിയിച്ചു. ഡാലസ് സമയം ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 10.30 (ഇന്ത്യൻ സമയം 6 ന് രാവിലെ 9) നാണ് ചെറിയാൻ തിരുമേനിയുമായി സംസാരിച്ചത്.

തിരുമേനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് തിരുമേനിയുമായി നേരിട്ട് ബന്ധപ്പെട്ടത്. ജൂൺ 5ന് തിരുവല്ലാ പൂലാത്തിനിൽ രാവിലെ വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നതിനിടെ അവസാന ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അൽപം ക്ഷീണം അനുഭവപ്പെട്ടുവെന്നും എന്നാൽ അഞ്ചു മിനിട്ട് നേരത്തെ വിശ്രമത്തിനുശേഷം ആരോഗ്യം വീണ്ടെടുത്തു കുർബാന പൂർത്തീകരിച്ചാണ് മദ്ബഹ വിട്ടതെന്നും തിരുമേനി പറഞ്ഞു.

രാവിലെ ലഘുഭക്ഷണം കഴിക്കാതിരുന്നതാണ് ക്ഷീണം അനുഭവപ്പെടുവാനിടയായതെന്നും തിരുമേനി കൂട്ടിച്ചേർത്തു. തിരുമേനിയുമായി സംസാരിച്ചപ്പോൾ കാര്യങ്ങൾ വിശദീകരിക്കുന്നതിനും സംഭാഷണത്തിന്റെ ചടുലത കാത്തുസൂക്ഷിക്കുന്നതിനും തിരുമേനിക്ക് കഴിഞ്ഞിരുന്നുവെന്നതു തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത് തികച്ചും വാസ്തവ വിരുദ്ധമാണെന്നതിനു തെളിവായിരുന്നു. മാർത്തോമാ സഭക്കു തുടർന്നും നേതൃത്വം നൽകുന്നതിനാവശ്യമായ ആരോഗ്യവും ദീർഘായുസ്സും തിരുമേനിക്കു ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com