ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ്–19 രോഗികൾക്ക് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നമായ ഹൈഡ്രോക്സി ക്ലോറേക്വീൻ എത്രമാത്രം പ്രയോജനപ്പെടുമെന്നറിയാനുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പരീക്ഷണങ്ങൾ എല്ലാം നിർത്തി വയ്ക്കുന്നതായി അധികൃതർ അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ച നിരവധി രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഹൈഡ്രോക്സി ക്ലോറോക്വീൻ ഉപയോഗിച്ചവരിൽ മരണ നിരക്കിൽ കുറവുവന്നതായി തെളിയിക്കാനായില്ലായെന്ന് യുണൈറ്റഡ് നേഷൻസിന്റെ കീഴിലുള്ള ഏജൻസി അറിയിച്ചു. ഇന്റർനാഷനൽ സ്റ്റീയറിംഗ് കമ്മറ്റിയും ഇതേ അഭിപ്രായത്തോടു യോജിക്കുന്നതായും അറിയിപ്പിൽ പറയുന്നു. എന്നാൽ ഹൈഡ്രോക്സി ക്ലോറോക്വീൻ മലേറിയ രോഗത്തിനുള്ള പ്രധാന മരുന്നുകളിലൊന്നാണ്.

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലിഡിന്റെ ഉൽപന്നമായ റെംഡെസ്‌വീർ  എത്രമാത്രം കോവിഡ് രോഗികൾക്ക് പ്രയോജനപ്രദമാകുമെന്ന പരീക്ഷണത്തിലാണ് ഇപ്പോൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com