ADVERTISEMENT

ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ പ്രധാന സിറ്റിയായ മെസ്ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാക്കോ അന്തരിച്ചു . ജൂലൈ 5നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല. മേയറുടെ ആകസ്മിക വിയോഗത്തിൽ സിറ്റി ഓഫ് മെസ്ക്വിറ്റ് അനുശോചനം അറിയിച്ചു 

മലയാളികളുടെ പ്രിയപ്പെട്ട മേയറായിരുന്നു അന്തരിച്ച ജോൺ. ആദ്യകാലങ്ങളിൽ ടെക്സസിലേക് കുടിയേറിയ മലയാളി കുടുംബങ്ങള്‍  കൂടുതലും താമസിച്ചിരുന്ന സ്ഥലമാണ് മെസ്ക്വിറ്റ്. അമേരിക്കൻ മലയാളികളുടെ ധാരാളം വ്യവസായ സ്ഥാപനങ്ങളും മെസ്ക്വിറ്റില്‍  ഉണ്ട് 

2001 മുതൽ 2015 വരെ സിറ്റി കൗൺസിലിലും 2007 നവംബർ മുതൽ 2015 മേയ് വരെ മേയറായും സേവനമനുഷ്ഠിച്ചു. മൊണാക്കോയുടെ ഭരണകാലത്ത് മെസ്ക്വിറ്റ് നിരവധി കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ ആരംഭിച്ചു, അത് ഇന്നും കാര്യമായ സ്വാധീനം ചെലുത്തുന്നു. 40 വർഷത്തിലേറെ മെസ്ക്വിറ്റിലെ താമസക്കാരനും ഷൈലോ ടെറസ് ബാപ്റ്റിസ്റ്റ് ചർച്ചിലെ അംഗവുമായിരുന്നു.

മെസ്ക്വിറ്റിന്റെ ആദ്യ വൊളണ്ടിയർ കോർഡിനേറ്ററായി മൊണാക്കോ സേവനമനുഷ്ഠിച്ചു. മെസ്ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് സിറ്റിസൺ പോലീസ് അക്കാദമി, മെസ്ക്വിറ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് സിറ്റിസൺസ് ഫയർ അക്കാദമി എന്നിവയിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ടെക്സസ് മുനിസിപ്പൽ ലീഗിന്റെ പ്രസിഡന്റായും, നിരവധി സംസ്ഥാന, പ്രാദേശിക ബോർഡുകളിലും കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. നഗരം വിപുലീകരിക്കുന്നതിൽ ജോൺ മൊണാക്കോ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1878 രൂപീകരിച്ച മസ്ക്വിറ്റ് സിറ്റി അമേരിക്കയിലെ ജനസാന്ദ്രതയുള്ള സിറ്റികളിൽ ഇരുപത്തിരണ്ടാമതേതാണ്.  

മേയറുടെവിയോഗത്തിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്തമേരിക്ക (നോർത്ത് ടെക്സസ് ചാപ്റ്റർ) പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനുശോചനം അറിയിച്ചു. മലയാളികളെ മാത്രമല്ല ഇന്ത്യൻ സമൂഹത്തെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്ന വ്യക്തിയായിരുന്നു മേയറെന്ന് നോർത്ത് ടെക്സസ് ചാപ്റ്ററിന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com