ADVERTISEMENT

ഫ്ളോറിഡ ∙ വേൾഡ് മലയാളി കൗൺസിൽ ഫ്ളോറിഡ പ്രൊവിൻസ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വർഷമാണ് പുതിയ സമിതിയുടെ കാലാവധി. 14 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

മാത്യൂ തോമസ് (ചെയർമാൻ), സോണി കണ്ണോട്ടുതറ (പ്രസിഡന്റ്), ബാബു ദേവസ്യ (സെക്രട്ടറി), സ്കറിയ കല്ലറയ്ക്കൽ (ട്രഷറർ), ആലീസ് മഞ്ചേരി (വൈസ് ചെയർ - വുമൺ), നെബു സ്റ്റീഫൻ (വൈസ് ചെയർ), ഡോ. അനൂപ് പുളിക്കൽ വൈസ് പ്രസിഡന്റ് - അഡ്മിൻ), സന്തോഷ്. വി. തോമസ് (വൈസ് പ്രസിഡന്റ് - ഓർഗനൈസിംഗ് ഡവലപ്മെന്റ്), അലക്സ് യോഹന്നാൻ (ജോ.സെക്രട്ടറി), റജിമോൻ ആന്റണി ( ജോ. ട്രഷറർ) ഉപദേശക സമിതി അംഗങ്ങളായി സോളമൻ ഡാളസ് (അധ്യക്ഷൻ), അശോക് മേനോൻ, സജിമോൻ മാത്യൂ, റെജി സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനം ഏറ്റെടുത്ത ഭാരവാഹികൾക്ക് അമേരിക്ക റീജിയൻ ചെയർമാൻ പി.സി. മാത്യൂ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

ഡബ്ല്യൂഎംസി യുഎസ്എ റീജിയൻ മുൻ ട്രഷററും ഇലക്ഷൻ കമ്മീഷണറുമായ നിബു വെള്ളവന്താനത്തിന് ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ 2020 - 2022 വർഷത്തെ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. 

അമേരിക്ക റീജണൽ ചെയർമാൻ പി.സി. മാത്യൂ , വൈസ് പ്രസിഡന്റ് റോയി മാത്യൂ , ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ഇലക്ഷൻ കമ്മീഷണർ ചാക്കോ കോയിക്കലേത്ത് എന്നിവരും ഗ്ലോബൽ ഭാരവാഹികളും പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com