ADVERTISEMENT

ഡാലസ്∙ ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ഇക്കഴിഞ്ഞ ജൂലൈ 25 നു വൈകിട്ടു സംഘടിപ്പിച്ച സാഹിത്യസന്ധ്യ അമേരിക്കയുടെ വിവിധഭാഗങ്ങളിലും ഗൾഫിലും കേരളത്തിൽ നിന്നും പങ്കെടുത്ത 75 ഓളം മലയാള സാഹിത്യ പ്രേമികൾക്കു ആവേശവും ഊർജ്ജവും പകർന്നുകൊണ്ട്‌ ശ്രദ്ധേയമായി. പ്രമുഖ മലയാളസാഹിത്യകാരനും ശാസ്ത്രജ്ഞനുമായ വി.ജെ. ജയിംസ്‌ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു . സാഹിത്യ കുതുകികളുടെ പ്രസ്തുത പുസ്തകസംബന്ധിയായ ചോദ്യങ്ങൾക്കു വിശദമായ ഉത്തരങ്ങൾ നൽകി.

സെക്രട്ടറി ഹരിദാസ്‌ തങ്കപ്പന്റെ സ്വാഗതത്തോടെ ആരംഭിച്ച സൂം മീറ്റിങ്ങിൽ പ്രസിഡന്റ്‌ സിജു വി ജോർജ് അധ്യക്ഷനായിരുന്നു.കെഎൽഎസ് ജോയിന്റ് സെക്രട്ടറി , സാമുവേൽ യോഹന്നാൻ കഥാകൃത്തിനെ സദസിനു പരിചയപ്പെടുത്തുകയും , വയലാർ അവാർഡ്‌ നേടിയ നിരീശ്വരൻ എന്ന കൃതിയെ ഹൃസ്വവും ലളിതവുമായി അവതരിപ്പിക്കുകയും ചെയ്തു .പിന്നീട്‌ ഏതാണ്ടു രണ്ടു മണിക്കൂർ കഥാകൃത്തിനോടുള്ള സാഹിത്യസംവാദം ശ്രോതാക്കൾക്ക് ജ്ഞാനോദ്ദീപകമായ അനുഭവമായി. പുസ്തകത്തിന്റെ ആഴങ്ങളിലേക്കു കടന്നു ചെന്നതിനൊപ്പം ആത്മീയതയെയും ഭൗതികതയെയും ഈശ്വര വിശ്വാസത്തെയും മറ്റുമുള്ള തന്റെ വേറിട്ട കാഴ്ച‌പ്പാടുകളും വി.ജെ.ജയിംസ്‌ പങ്കുവച്ചു. മോഡറേറ്ററായ വൈസ്‌ പ്രസിഡന്റ്‌ അനൂപ അനൂപ് സാം  സാം സ്തുത്യർഹമായി തന്റെ കർത്തവ്യം നിർവ്വഹിച്ചു. അനശ്വർ മാമ്പിള്ളിയുടെ നന്ദിപ്രകടനത്തോടെ മീറ്റിംഗ്‌ സമാപിച്ചു. ലാന, ഇന്ത്യ പ്രെസ്ക്ലബ്‌, അല, തുടങ്ങി പല സാംസ്കാരിക സാഹിത്യസംഘടനകളുടെയും അംഗങ്ങളും പങ്കെടുത്തു.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാലസിൽ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി.  കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ കെഎൽഎസ് സംഘടിപ്പിക്കുന്നുണ്ട്‌.

സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ എല്ലാ വർഷം സംഘടിപ്പിക്കുന്നുണ്ടായിരുന്നു. KLS ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത് കെഎൽഎസ് ഭാരവാഹികൾ മുൻകൈ എടുത്താണ്. ഇപ്പോഴത്തെ ലാന പ്രസിഡൻറ്റ്‌ ആയ ജോസൻ ജോർജും കെഎൽഎസിന്റെ  സംഘാടകനാണ്.

സാഹിത്യ സംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ പുതിയ കെഎൽഎസ്‌ പ്രവർത്തകസമിതി സംഘടിപ്പിക്കും. അടുത്ത മാസം ( ഓഗസ്റ്റ്‌ അവസാന വാരാന്ത്യത്തിൽ) കേരളാ ലിറ്റററി സൊസൈറ്റി ഒരു ഓൺ ലൈൻ അക്ഷരശ്ലോക സദസ്സു നടത്താനാണു തീരുമാനിച്ചിരിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ഇദംപ്രഥമമായി  സംഘടിപ്പിക്കപ്പെടുന്ന ഈ അക്ഷരശ്ലോക പരിപാടിയിൽ പങ്കുചേരാൻ തൽപരരായ അമേരിക്കയിലെ എല്ലാ മലയാളസാഹിത്യ- അക്ഷര ശ്ലോക കുതുകികളെയും കേരളാ ലിറ്റററി സൊസൈറ്റി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 

കൊടുത്താൽ വിവരങ്ങൾക്ക് :  contact@klsdallas.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com