ADVERTISEMENT

കലിഫോർണിയ ∙ സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഷി ജോൺ(പ്രസിഡന്റ്), കുഷ് ബോധൻ (സെക്രട്ടറി), ബിജു നായർ (ട്രഷറർ), സാബു പീറ്റർ (വൈസ് പ്രസിഡന്റ്), ജയിംസ് വർഗീസ്(പബ്ലിക്ക് റിലേഷൻസ്), ജി. ഗോപകുമാർ (ലയൺ ഇന്റർനാഷനൽ ഫൗണ്ടേഷൻ കോർഡിനേറ്റർ), ലിസ്സി ജോൺ (സർവ്വീസ് കോർഡിനേറ്റർ), ആലീസ് ജയിംസ് (മെംബർഷിപ്പ് ചെയർ), സൂസൻ വർഗീസ് (ഡയറക്ടർ), നാന കൃഷ്ണകുമാർ (ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കോൺകോർഡ് മറ്റിയോസ് പാർക്കിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ക്ലബ്ബ് പ്രസിഡന്റ് കോഷി ജോണിനെ ഡിസ്ട്രിക്ട് ഗവർണർ ബിൽ റൈഡിൽ ഇൻസ്റ്റോൾ ചെയ്തു. തുടർന്ന് ഓൺലൈൻ മീറ്റിങ് വഴി ക്ലബ്ബ് ഭാരവാഹികളെ ഇൻസ്റ്റോൾ ചെയ്ത ചടങ്ങിൽ ഗവർണർ ബിൽ റൈഡിൽ, മുൻ ഗവർണർമാരായ രാജൻ താപ്പ, ലിൻഡ് ഗ്രിഫിൻ, ഡ്യൂക്ക് ഡുണം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com