ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2020–22 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഓഗസ്റ്റിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു സർവ്വേ നടത്തുന്നു. അതിനു മുൻപായി പൊതുയോഗം വിളിച്ചുകൂട്ടി നോമിനേഷൻ കമ്മിറ്റിയേയും ഇലക്ഷൻ കമ്മിറ്റിയേയും തിരഞ്ഞെടുക്കേണ്ടതുണ്ട്.

എന്നാൽ COVID-19 നിയമ വിധേയമായി സൈറ്റ് മീറ്റിങ്ങിനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്. ആയതിനാൽ ഓഗസ്റ്റ് –16ന്  സൂം / കോൺഫറൻസ് കോളിലൂടെ ഒരു പൊതുയോഗം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത പൊതുയോഗത്തിൽ റിപ്പോർട്ട്, ഫിനാൻസ് റിപ്പോർട്ട്, അമൻമെൻഡുകൾ എന്നിവ അവതരിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നതുമായിരിക്കും.

തിരഞ്ഞെടുപ്പ് നടത്തുവാനാണ് തീരുമാനമെങ്കിൽ നോമിനേഷൻ കമ്മിറ്റിയെയും ഇലക്ഷൻ കമ്മറ്റിയേയും പ്രസ്തുത മീറ്റിങ്ങിൽ എടുക്കുന്നതാണ്. പൊതുയോഗത്തിനുള്ള അജണ്ട CMAയുടെ വെബ്സൈറ്റിൽ www.chicagomalayaleeassociation.orgൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സർവ്വേ അസോസിയേഷൻ അംഗങ്ങൾക്ക് സെക്രട്ടറി ഇമെയിൽ ചെയ്തിട്ടുണ്ട്. Zoom മീറ്റിംഗിനുള്ള ലിങ്ക് ആഗസ്റ്റ് 16 നു മുമ്പായി അസോസിയേഷന്റെ വെബ്സൈറ്റിലൂടെയും ഈ മെയിലൂടെയും അംഗങ്ങൾക്ക് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ : 847 477 0564

സെക്രട്ടറി ജോഷി വള്ളിക്കളം :  312 685 6749

ജിതേഷ് ചുങ്കത്ത് ട്രഷറർ ;224 522 9157

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com