ADVERTISEMENT

മിസ്സിസാഗ∙ സാമൂഹിക സേവനത്തിന് മിസ്സിസാഗ- മാൾട്ടൻ പ്രവിശ്യാ പാർലമെന്റംഗം ദീപക് ആനന്ദ് ഏർപ്പെടുത്തിയ സിറ്റിസൻ അവാർഡ് സോഷ്യൽ വർക്കർ പ്രവീൺ വർക്കിക്ക് സമ്മാനിച്ചു. കോവിഡ് കാലത്തെ സേവനങ്ങളെ മാനിച്ചാണു പുരസ്കാരം. 

ഓൺലൈൻ ചടങ്ങിൽ ഒന്റാരിയോ മന്ത്രി ലീസ തോംസൺ പങ്കെടുത്തു. ദീപക് ആനന്ദ് വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്. 

ഇപ്പോഴത്തെ പ്രതിസന്ധിയിൽ ആളുകളുടെ ഭീതിയും ആശങ്കയും മിഥ്യാധാരണകളും ഒക്കെ ഒഴിവാക്കുന്നതിലായിരുന്നു ജോലിസ്ഥലത്തെ ശ്രദ്ധയെന്ന് പ്രവീൺ വർക്കി പറഞ്ഞു. മലയാളി അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് പ്രവർത്തകനായും മറ്റും കമ്യൂണിറ്റിയിലാകട്ടെ ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതു മുതൽ മാസ്കും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതും വരെയുള്ള സേവനപ്രവർത്തനങ്ങളിലാണ് വ്യാപൃതനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com