ADVERTISEMENT

ന്യൂജഴ്സി ∙ ന്യൂജഴ്സി സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി രൂപേന്ദ മേത്തക്കു പിന്തുണയുമായി ന്യൂജഴ്സി സെനറ്റ് ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ ലീഡർ ലൊറിറ്റ വിൻ ബെർഗ്.25th  ലജിസ്ലേറ്റീവ് ഡിസ്ട്രിക്റ്റിൽ നടക്കുന്ന സ്പെഷ്യൽ ഇലക്ഷനിൽ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഏന്റണി ബുക്കോയെയാണ് രൂപേന്ദ മേത്ത നേരിടുന്നത്.

മൾട്ടി മില്യൺ ഡോളർ പ്രോജക്ടിൽ അനലിറ്റിക്കൽ സ്പെഷ്യലിസ്റ്റായാണ് രൂപേന്ദ ജോലി ചെയ്യുന്നത്.ഡെൻ വില്ലയിൽ ഭർത്താവും മകളുമായി താമസിക്കുന്ന രൂപേന്ദ എംബിഎ ബിരുദധാരിയാണ്. എസ്എആർ(SAR) ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ്.ഡൊമസ്റ്റിക് വയലൻസ് ലെയ്ഡണായി സ്തുത്യർഹ സേവനമാണ് രൂപേന്ദ നടത്തിയിരുന്നത്.

ന്യൂജഴ്സിയിലെ വോട്ടർമാരുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുവാൻ കഴിഞ്ഞ രൂപേന്ദ ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ ബുക്കൊയെ പുറത്താക്കണമെന്ന് ഉറച്ച തീരുമാനത്തോടെയാണ് ഡെമോക്രാറ്റിക് പാർട്ടി രൂപേന്ദക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിനു ബഹുദൂരം മുന്നിട്ടുനിൽക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തുക എന്ന ദുഷ്കര ദൗത്യം നിറവേറ്റുവാൻ കഴിയുമെന്നാണ് രൂപേന്ദ പ്രതീക്ഷിക്കുന്നത് 2019 ൽ പിതാവിന്റെ മരണത്തെ തുടർന്ന് ഒഴിവു വന്ന സെനറ്റ് സീറ്റിൽ മകൻ ബുക്കെ 3057 വോട്ടിനാണ് ജയിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com