ADVERTISEMENT

കാല്‍ഗറി∙ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചസ് കാല്‍ഗറിയും വാന്‍കൂവറും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) 2020 ഓഗസ്റ്റ് 7,8,9 തീയതികളില്‍ സൂം വഴി നടത്തുന്നതാണ്. റവ. സജേഷ് മാത്യൂസ് (യൂത്ത് ചാപ്ലെയിന്‍, ദുബായ് & ഷാര്‍ജ മാര്‍ത്തോമാ പള്ളി) ആണ് ഡയറക്ടറായി ഈ വി.ബി.എസ്. നയിക്കുന്നത്. 

പ്രോഗ്രാം വിശദാംശങ്ങള്‍:

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 7 മുതല്‍ 8.30 വരെ (കാല്‍ഗറി സമയം), വൈകിട്ട് 6 മുതല്‍ 7.30 വരെ (വാന്‍കൂവര്‍ സമയം) 

ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9.30 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം)

ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം).

സണ്‍ഡേ മാറ്റിന്‍സ് ആരാധന, വി.ബി.എസ് സമര്‍പ്പണം, ആള്‍ട്ടര്‍ കോള്‍ & ക്ലോസിംഗ്. 

വിബിഎസ് 2020-ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു താഴെക്കാണുന്ന ലിങ്കിലുള്ള ഫോറം   പൂരിപ്പിച്ച് ഓഗസ്റ്റ് നാലിനകം അയയ്ക്കുക. https://forms.gle/TYuvZTbGy81SgpXf6

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്ദീപ് സാം അലക്‌സാണ്ടര്‍ (403 891 5194), സാംജി ജോണ്‍ (604 404 9550) എന്നീ നമ്പരുകളില്‍ വിളിക്കുകയോ, വാട്‌സ്ആപ് അയയ്ക്കുകയോ ചെയ്യുക. 

ജോസഫ് ജോണ്‍ (കാല്‍ഗറി) അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com