ADVERTISEMENT

ഫ്‌ളോറിഡ ∙ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍, ഐഒസി യുഎസ്എയുടെ മുന്‍ പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ അധ്യക്ഷതയില്‍ ചേർന്ന ടെലി സൂം കോണ്‍ഫറന്‍സ് മീറ്റിങ്ങില്‍ വച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പ്രസിഡന്റായി ചാക്കോ കുര്യന്‍, വൈസ് പ്രസിഡന്റ്- സ്കറിയ കല്ലറയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഹരി ബാലകൃഷ്ണന്‍പിള്ള, ജോയിന്റ് സെക്രട്ടറി - ജോസ് സെബാസ്റ്റ്യന്‍, ട്രഷറര്‍ - രാജീവ് കുമാരന്‍, ജോയിന്റ് ട്രഷറര്‍- സോമി വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു. 

കൂടാതെ അഡൈ്വസറി ചെയര്‍മാനായി പി.വി. ചെറിയന്‍, വൈസ് ചെയര്‍- തോമസ് ജോര്‍ജ്, സെക്രട്ടറി- നോയല്‍ മാത്യു എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി ജോബി പൊന്നിന്‍പുരയിടം, ഡോ. രവീന്ദ്രന്‍, പ്രവീണ്‍ പോള്‍, രഞ്ജിത്ത് ജോര്‍ജ്, ജോയി കുര്യന്‍, ബേബിച്ചന്‍ ചാലില്‍, ജോയി മാത്യു, ബാബു ചിഴയത്ത്, ഏബ്രഹാം ജോസഫ്, ജോളി മാത്യു, സുശാന്ത് ബോബി, റ്റോമി ഐഷാ നിശാന്ത്, സരോജിനി നായര്‍ എന്നിവരും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി നിമ്മി ബാബുവും, സെക്രട്ടറിയായി അമ്മിണി ജോയി, യൂത്ത് മെമ്പറായി അഭിജിത്ത് ബാലകൃഷ്ണന്‍ പിള്ള, അന്‍ജി സ്കറിയ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ഐഒസി കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ ഐഒസി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അഭിനന്ദനങ്ങള്‍ അറയിച്ചു. ഐഒസി നാഷനല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സീനിയര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, മുന്‍ ഭാരവാഹികളായ ജയചന്ദ്രന്‍, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. 

ഫ്‌ളോറിഡയിലുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും ഐഒസി ഫ്‌ളോറിഡ ചാപ്റ്ററിന്റെ കീഴില്‍ അണിനിരന്നുകൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നു പ്രസിഡന്റ് ചാക്കോ കുര്യന്‍ അഭ്യർഥിച്ചു. ഐഒസി കേരളാ ചാപ്റ്ററിന്റെ കണ്‍വന്‍ഷന്‍ 2021-ല്‍ ഫ്‌ളോറിഡയില്‍ വച്ചു നടത്താന്‍ യോഗം തീരുമാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com