ADVERTISEMENT

വാഷിങ്ടൻ ∙ കലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ വംശജ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ജോ ബൈഡൻ തെരഞ്ഞെടുത്തു. ഏറ്റവും ഒടുവിലത്തെ നാഷനൽ പോളിൽ ബൈഡൻ ട്രംപിനേക്കാൾ 10 പോയിന്റ് മുമ്പിലായിരിക്കുന്നു.

കമല ഹാരിസ് ഇന്ന് (ബുധൻ) ഡെലവെയറിലെത്തി ബൈഡനുമായി ചേർന്ന് ഒരുമിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.. 55 കാരിയായ കമല ഹാരിസ് ആയിരിക്കും ചരിത്രം കുറിച്ച് നാഷനൽ പാർട്ടിയുടെ ബാനറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു സ്ഥാനാർഥിയാകുന്ന ആദ്യ വ്യക്തി.

kamala-harris

ബൈഡൻ ഒരു ഡെമോക്രാറ്റിക് പാർട്ടിയുടെ ഉയർന്ന പ്രതിനിധികൾക്ക് അയച്ച ടെക്സ്റ്റ് മെസ്സേജിലൂടെ താൻ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപനം നടത്തിയത്.  ഇരുവരും ചേർന്ന് ട്രംപിനെ അടുത്ത തെരഞ്ഞെടുപ്പിൽ തോല്പിക്കുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.

കലിഫോർണിയയിലെ ഓക്ക്‌ലന്റിൽ 1964  ഒക്ടോബർ 20 ന് ആയിരുന്നു കമല ഹാരിസ്  ജനിച്ചത്. ജമൈക്കക്കാരനായ ഡോണാൾഡ് ഹാരിസിന്റെയും ചെന്നൈ സ്വദേശിയായിരുന്ന ഇന്ത്യൻ – അമേരിക്കൻ ശ്യാമള ഗോപാലന്റെയും പുത്രിയാണ് കമല ഹാരിസ്.  അറ്റോർണിയായ ഡഗ്ളസ് എമ്മോഫ് ആണ് ഭർത്താവ്.

1990–2004 വരെ കലിഫോർണിയയിലെ അലമീഡാ കൗണ്ടി ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി, 2003 മുതൽ ഡിസ്ട്രിക്റ്റ് അറ്റോർണി, 2010 മുതൽ കലിഫോർണിയ സ്റ്റേറ്റ്, 2016 ൽ കലിഫോർണിയായിൽ നിന്നും യുഎസ് സെനറ്റർ ആയും ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു.അമേരിയ്ക്കൻ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ വാഷിംങ്ടണിൽ ഏറെ പരിചയമില്ലെങ്കിലും 4 വർഷം കൊണ്ട് ആർക്കും ഉണ്ടാക്കാൻ കഴിയാത്ത രീതിയിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ ഹാരിസിന് വാഷിംഗ്ടണിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരുടെയും ഏഷ്യാക്കാരുടെയും സ്ത്രീകളുടെയുമൊക്കെ വോട്ടുകൾ സ്വാധീനിക്കാൻ കമല ഹാരിസിനു കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com