ADVERTISEMENT

സാൻഫ്രാൻസിസ്ക്കോ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട, സാൻഫ്രാൻസിസ്ക്കോ സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാൾ ഓഗസ്റ്റ് 15, 16 (ശനി, ഞായർ) ദിവസങ്ങളിൽ നടത്തുന്നു. ഓഗസ്റ്റ്  9 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി റവ.. ഫാ. തോമസ് കോര കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഓഗസ്റ്റ് 15 (ശനി) വൈകിട്ട് 7.15 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് പ്രഗൽഭ വാഗ്മിയും അനുഗ്രഹിത വചന പ്രഘോഷകനുമായ വെരി. റവ. ശമവൂൻ ഗീവർഗീസ് റമ്പാൻ വചന പ്രഘോഷണം നടത്തും.

16 ഞായറാഴ്ച രാവിലെ 8.15 ന് പ്രഭാത പ്രാർത്ഥനയും, അതേ തുടർന്ന് വികാരി റവ.ഫാ. തോമസ് കോരയുടെ കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും നടക്കും. വി. കുർബ്ബാന ലൈവ് സ്കീം വഴിയായി വിശ്വാസികൾക്ക് കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. 11മണിക്ക് കുട്ടികളുടെ ഈ വർഷത്തെ ഗ്രാഡുവേഷൻ സെറിമണിയുടെ ഉദ്ഘാടനം,  ഇടവക മെത്രാപോലീത്താ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് ഓൺലൈൻ വഴി നിർവഹിക്കുന്നു.

പരിശുദ്ധ ദേവാലയത്തിന്റെ 10–ാം മത് വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടവകാംഗങ്ങൾ സ്വരൂപിച്ച ചാരിറ്റി തുകയിൽ നിന്നും അർഹരായ ഭവനരഹിതരായ ആളുകൾക്ക് സൗജന്യ ഗ്രോസറി കിറ്റ് വിതരണം ചെയ്യുന്നുവെന്നുള്ളത് ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങളുടെ ഒരു സവിശേഷത കൂടിയാണ്. പദ്ധതിയുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ മെത്രാപോലീത്താ നിർവഹിക്കും.ആശ്രിതർക്കാശ്വാസവും അനാഥർക്ക് അഭയ കേന്ദ്രവുമായ പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹിതരാകുവാൻ വിശ്വാസികളേവരേയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കോര അറിയിച്ചു.

വികാരിക്ക് പുറമേ ബിജോയ് വർഗീസ് (വൈസ് പ്രസിഡന്റ്), മിഥുൻ മത്തായി (ട്രസ്റ്റി), എബി അബ്രാഹാം (സെക്രട്ടറി), ബിനോയ് മാത്യു, അലൻ പോൾ, തോമസ് അബ്രാഹാം (കമ്മിറ്റിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com