ADVERTISEMENT

കലിഫോർണിയ ∙ പ്രമുഖ ഓൺലൈൻ ടാക്സി സർവീസ് കമ്പനികളായ ഊബർ, ലിഫ്റ്റ് എന്നീ കമ്പനികളിലെ ഡ്രൈവർമാരെ കമ്പനി ജീവനക്കാരായി വിധി പ്രഖ്യാപിച്ചുകൊണ്ട് കലിഫോർണിയ കോടതിയിൽ ഉത്തരവുണ്ടായതിനെത്തുടർന്ന്  സംസ്ഥാനത്ത് ഊബർ സർവ്വീസ് നിർത്തിവയ്ക്കുമെന്ന് കമ്പനി അധികൃതർ.

കോവിഡ്–19 രോഗത്തെത്തുടർന്ന് കഴിഞ്ഞ ആറു മാസത്തിലേറെയായി ഊബർ, ലിഫ്റ്റ് കമ്പനിയും, ഡ്രൈവർമാരും നഷ്ടത്തിലായിരുന്നു. ഡ്രൈവർമാരെ ജീവനക്കാരാക്കുന്നതു വഴി ഭാവിയിൽ കമ്പനിക്കു ചെലവ് വർധിക്കുമെന്നതിനാലും ജീവനക്കാരായാൽ അധിക ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഏറെ ചെലവുവരുമെന്നാണ് കമ്പനിയുടെ നിലപാട്.

ഈ വരുന്ന നവംബർ ഇലക്ഷനിൽ കലിഫോർണിയയിൽ ഓൺലൈൻ റൈഡ് ഷെയറിങ് കമ്പനികളിലെയും ഡെലിവറി ഡ്രൈവർമാരെയും അതാതു കമ്പനികളുടെ ജീവനക്കാരായി മാറ്റാനുള്ള ബിൽ  പ്രൊപ്പോസിഷൻ–22 പാസ്സായാൽ പതിനായിരക്കണക്കിനു ഡ്രൈവർമാർ ഈ കമ്പനികളുടെ സ്വകാര്യ കോൺട്രാക്ടർമാരെന്ന നിലയിൽ നിന്നും ആനുകൂല്യവും ശമ്പളമുള്ള ജീവനക്കാരായി മാറും.

കോവിഡ് കാലത്ത് മറ്റെല്ലാത്തരത്തിലെ ജീവനക്കാർക്കും സംസ്ഥാന ഗവൺമെന്റ് തൊഴിലില്ലായ്മ വേതനം നൽകിയപ്പോൾ ഊബർ– ലിഫ്റ്റ് തുടങ്ങിയ കമ്പനികളിലെ ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമല്ലായിരുന്നു.

സാൻഫ്രാൻസിസ്കോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഊബറിനും ലിഫ്റ്റിനും കൂടി മൊത്തമായി 15 ലക്ഷത്തിലേറെ ഡ്രൈവർമാർ അമേരിക്കയിൽ മാത്രമുണ്ട്. അമേരിക്കയിൽ 40 മണിക്കൂറിനു മുകളിൽ ആഴ്ചയിൽ ജോലി ചെയ്യുന്ന ഊബർ ഡ്രൈവറിന്  30,000 മുതൽ 90,000 വരെ വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നാണു കണക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com