ADVERTISEMENT

പെൻസിൽവേനിയ∙ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പെൻസിൽവേനിയ ചാപ്റ്ററിനു പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഇന്ത്യൻ ഓവർവീസ് കോൺഗ്രസിന്റെ അമേരിക്കയിലെ ദേശീയ അധ്യക്ഷ  ലീലാ മാരേട്ട് ആണ്  നേതൃനിരയെ പ്രഖ്യാപിച്ചത്. ഊർജ്ജ സ്വലതയും യുവത്വവും നിറഞ്ഞ പുതിയ നേതൃത്വം അമേരിക്കയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് ലീലാ മാരേട്ട് പ്രത്യാശ പ്രകടിപ്പിച്ചു. കോൺഗ്രസ് പാർട്ടിയോട് അനുഭാവമുള്ള എല്ലാ ജനങ്ങളേയും ഒന്നിച്ചു കൊണ്ടുവരാൻ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്‌തമാക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ ചെറിയാൻ കോശി അറിയിച്ചു. 

ഷാജി മത്തായി, പി.കെ.സോമരാജൻ എന്നിവർ വൈസ് പ്രസിഡന്റായും ബിനു സി തോമസ് ജനറൽ സെക്രട്ടറി ആയും റിജിൽ ജോർജ് സെക്രട്ടറി ആയും റോജിഷ് സാമുവേൽ ട്രഷറർ ആയും സുനിത അനീഷ് വിമൻസ് ചെയർപേഴ്സൺ ആയും വിനി ജോബിൻ യൂത്ത് ചെയർ പേഴ്സൺ ആയും ആണ് ചുമതലയേറ്റത്. 

ഓഗസ്റ്റ് 15നു ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ രാജ്യാന്തര അധ്യക്ഷൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടനത്തോടെ പെൻസിൽവേനിയ ചാപ്റ്റർ ആഗോള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഭാഗമായിത്തീരും. സംഘടനയിൽ അംഗത്വം ലഭിക്കാൻ വിളിക്കേണ്ട നമ്പർ: ബിനു.സി.തോമസ് 215-252-6643.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com