ADVERTISEMENT

ന്യൂയോര്‍ക്ക്∙ ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രധാന പെരുന്നാളായ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 15, 16 തീയതികളിലായി നടത്തുന്നു. എല്ലാ വര്‍ഷവും പെരുന്നാള്‍ ദിവലം നടത്തപ്പെടുന്ന 'ഹോണറിങ് ഗ്രാജ്വേറ്റ്‌സ്' എന്ന ചടങ്ങ് ഈവര്‍ഷത്തെ സാഹചര്യത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുന്നതിലേക്കായി രണ്ടായിട്ടാണു നടത്തപ്പെടുക. 

 

ഒന്നാംഘട്ട ഹോണറിങ് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് തിരുമേനി നിര്‍വഹിച്ചു. രണ്ടാംഘട്ട ഹോണറിങ് ബ്രൂക്ക്‌ലിന്‍ കാല്‍വരി ഹോസ്പിറ്ററിലെ സീനിയര്‍ ചാപ്ലെയിന്‍ സിസ്റ്റര്‍ ഫെസ്റ്റിനാ നിര്‍വഹിക്കും. ടെലിഫോണ്‍ സൗകര്യങ്ങളിലൂടെ നടത്തപ്പെടുന്ന സുവിശേഷ പ്രസംഗങ്ങള്‍ക്ക് ഫാ. ഐസക്ക് പ്രകാസ് (ഹൂസ്റ്റണ്‍), ഡോ. വിനു ദാനിയേല്‍ ജോണ്‍ (ഫിലഡല്‍ഫിയ) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

 

സന്ധ്യാനമസ്കാര പ്രാർഥനകള്‍ക്ക് വെരി റവ. സഖറിയാ കോര്‍എപ്പിസ്‌കോപ്പ, ഫാ. ജോണ്‍ തോമസ്, ജേക്കബ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 15-നു വൈകിട്ട് സന്ധ്യാനമസ്കാരത്തോടൊപ്പം സണ്‍ഡേ സ്കൂള്‍ വിദ്യാർഥികളുടെ ഗാനാലാപനവും ഡോ. വിനു ദാനിയേല്‍ ജോണിന്റെ ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. 16-നു രാവിലെ നമസ്കാരത്തെ തുടര്‍ന്ന് 9.30-നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റോബി ആന്റണിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ആശീര്‍വാദത്തോടും നേര്‍ച്ച വിളമ്പോടും കൂടി പെരുന്നാള്‍ സമാപിക്കും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ (516 996 4887), മോന്‍സി മാണി (സെക്രട്ടറി) 917 597 9912, ഗീവര്‍ഗീസ് ജേക്കബ് (ട്രഷറര്‍) 516 587 4309. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com