ADVERTISEMENT

ടൊറന്റോ∙ കളിക്കൂട്ടം  കൾച്ചറൽ ക്ലബ് കർഷകശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു .കുട്ടികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകിയ  ഈ മത്സരത്തിൽ  ഒന്നാം  സമ്മാനം ഹെൻട്രി ഇമ്മാനുവേലിന്റെ കുടുംബവും രണ്ടാം സമ്മാനം ആഷിൻ ജിനീഷിന്റെ കുടുംബവും  മൂന്നാം സമ്മാനം ആൻഡ്രൂ ബെന്നിയുടെ കുടുംബവും കരസ്ഥമാക്കി. ഫോക്കസ് ഫോട്ടോഗ്രഫി നൽകുന്ന സ്പെഷൽ അവാർഡ് ക്ലെമെൻറ് ബിനോയുടെ കുടുംബത്തിനാണ്.  ഇതുകൂടാതെ  പങ്കെടുത്ത  എല്ലാ കുടുംബങ്ങൾക്കും ട്രോഫി നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു .

കൃഷിയെക്കുറിച്ചു  കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും , ജൈവരീതികൾ അവലംബിക്കാനും, സർവോപരി കോവിഡ് 19 എന്ന മഹാമാരിയുടെ കാലഘട്ടത്തിൽ വീട്ടിലിരുന്ന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് മാനസികോല്ലാസം  പ്രദാനം ചെയ്യുന്നതിനും ഈ മത്സരം പ്രയോജനകരമായി . 

ലണ്ടൻ റിയൽറ്റർ സൈജൻ വർഗീസാണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തതത്. സെക്കൻഡ് പ്രൈസ് സ്പോൺസർ ചെയ്തത് ഗ്രോസറി സോണും, തേർഡ് പ്രൈസ് സ്പോൺസർ ചെയ്തത് ഷേഡ് 3 വിൻഡോസും, സ്പെഷ്യൽ പ്രൈസ് സ്പോൺസർ ചെയ്തുകൊണ്ട് ഫോക്കസ് ഫോട്ടോഗ്രാഫിയും മുന്നോട്ടുവന്നത് കർഷകശ്രീ മത്സരത്തിന് ഒരു വൻവിജയമായി.  ഈ  മത്സരം ലണ്ടൻ മലയാളികൾക്ക് കാർഷികരംഗത്ത് പുത്തൻ ഉണർവുനൽകി. 120  ഓളം കുട്ടിക്കർഷകർ ആകർഷകമായ കൃഷിരീതികളുമായി മുന്നോട്ടുവന്ന് മത്സരം കൊഴുപ്പിച്ചു .അവരിൽനിന്നും നാല് വിജയികളെ കണ്ടെത്തുക എന്നത് സംഘാടകർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു . നല്ലയിനം പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്നതിൽ   മുൻകൈയെടുത്ത മനോജ് വിശ്വനാഥൻ, ശ്രീജിത്ത് രാഘവൻ, മനോജ് വട്ടക്കാടൻ, ബിനോ മാത്യു എന്നിവർക്ക്   പ്രത്യേകം നന്ദിയറിയിക്കുന്നു.  

ഈ  വർഷത്തെ കർഷകശ്രീ അവാർഡിന്  ഡയറക്ടർമാരായ  സിബി തോമസ്  , സന്തോഷ്  മേക്കര ,  ബിജോയ്  കെ ജോൺ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനം നൽകിയ എല്ലാ ലണ്ടൻ മലയാളികൾക്കും സംഘാടകർ  നന്ദി അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com