sections
MORE

ഡബ്യുഎംസി ഗ്ലോബൽ യൂത്ത് ഫോറം ഓൺലൈൻ കലോത്സവം എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

wmc-1
SHARE

തിരുവനന്തപുരം∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  യൂത്ത് ഫോറം  ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം ഗായകൻ എം. ജി. ശ്രീകുമാർ സൂം മീറ്റിംങ്ങിലൂടെ നിർവ്വഹിച്ചു. കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് വേൾഡ് മലയാളി കൗൺസിലിന്റെ യുവതലമുറ സംഘടിപ്പിക്കുന്ന  ഈ ഓൺലൈൻ കലോത്സവം ഈ കോവിഡ് കാലഘട്ടത്തിൽ യുവാക്കളുടെ പ്രതിഭ കണ്ടെത്തുവാൻ  അനുയോജ്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. 

സെപ്റ്റംബർ 12 മുതൽ നവംബർ 1വരെ  48 ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കം " WMC ONEFEST" ന് തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗൺസിലിന്റെ ഓഫിസിൽ രാഷ്ട്രദീപിക ചെയർമാൻ ഫ്രാൻസിസ് ക്ലീറ്റസ്, ജീവൻ സാറ്റലൈറ്റ് എം.ഡി. ബേബി മാത്യൂ സോമതീരം, ഡബ്ല്യു എം സി  ഇന്ത്യ റീജിയൺ പ്രസിഡന്റ് ഷാജി മാത്യൂ, അമേരിക്ക റീജിയൺ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഹരി നമ്പൂതിരി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ, മുൻ ഗ്ലോബൽ ചെയർപേഴ്സൺ സുനന്ദകുമാരി, ട്രാവൻകൂർ പ്രോവിൻസ് പ്രസിഡന്റ് സാം ജോസഫ്, ട്രാവൻകൂർ പ്രവിൻസ് അംഗങ്ങൾ, തിരുവനന്തപുരം ചാപ്റ്റർ അംഗങ്ങൾ, എന്നിവരുടെ സാന്നിധ്യത്തിൽ  ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ദീപം  തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ.എ.വി.അനൂപ് ചെന്നൈയിൽനിന്നും റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. 

wmc

സൂം മീറ്റിംങ്ങിലൂടെ വിവിധ കലാപരിപാടികളോടെ നടത്തിയ  ഉത്ഘാടന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികൾ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ്  എന്നിവർ  പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് രാജേഷ് ജോണിയുടെ നേതൃത്വത്തിൽ  നടന്ന  സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  അഡ്വൈസറി ബോർഡ് ചെയർമാൻ  ഐസക്ജോൺ പട്ടാണി പറമ്പിൽ,   ഗ്ലോബൽ സെക്രട്ടറി ജനറൽ  സി.യു.മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മാരായ ടി.പി.വിജയൻ,  വറുഗീസ് പനക്കൽ, എസ്.കെ. ചാറിയാൻ, രാജീവ് നായർ, സിസിലി ജേക്കബ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കം അരവിന്ദ്,അമേരിക്ക റീജിയൻ പ്രസിഡന്റ് ജയിംസ് കൂടൽ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ചാൾസ് പോൾ,  റീജിയണൽ ഭാരവാഹികളായ ഗോപവർമ്മ,  കെ.എസ്.എബ്രഹാം, ദിനേശ് നായർ,  ഡോ.മനോജ് എബ്രഹാം, പ്രൊമിത്യൂസ് ജോർജ്ജ് ,രാമചന്ദ്രൻ പേരാമ്പ്ര, ഇർഫാൻ മാലിക് , കോർ കമ്മിറ്റി ഉപദേശകസമിതി അംഗങ്ങളായ ഡോ.ഷെറിമോൻ, അജോയ്, ബേബി മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു. യൂത്ത് ഫോറം നേതാക്കളായ ഷിബു ഷാജഹാൻ,  ജോർജ്ജ് ഈപ്പൻ, സീമ സുബ്രഹ്മണ്യൻ, ആകാശ്, .അഭിഷേക്, കിരൺ, രേഷ്മ റെജി, ജോർഡി എന്നിവർ കലാമേളയുടെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു.

കലാമേളയിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും, കലാതിലകത്തിനും, കലാപ്രതിഭയ്ക്കും സ്വർണ്ണമെഡലും, കൂടാതെ വിവിധ വിഭാഗങ്ങളിൽ അനവധി സമ്മാനങ്ങളും നൽകുന്നു. മലയാളവും, മലയാളിയെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലാമേളയിൽ  65 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ മാറ്റുരക്കും. കേരള സർക്കാരിന്റെ മലയാളം മിഷൻ പങ്കാളികളാകുന്ന ഈ കലാമേളയിൽ ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ അംഗങ്ങൾ പങ്കെടുക്കുമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് അറിയിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA