ADVERTISEMENT

വാഷിങ്ടൻ∙ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും  തിങ്കളാഴ്ച  വാഷിങ്ടനിൽ എത്തി. യുഎഇയുമായും ബഹ്‌റൈനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടനിൽ എത്തിയിരിക്കുന്നത് .സെപ്റ്റംബർ 15 ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.

‘ഒരു മാസത്തിനുള്ളില്‍ രണ്ട് യുഎഇയുമായും ബഹ്‌റൈനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നതെന്നും  ‘ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായും  ക്യാബിനറ്റ് മന്ത്രിമാരോടു നെതന്യാഹു പറഞ്ഞു.

netanyahu-bengurion-airport

‘ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനവുമായിരിക്കും,’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

നേരത്തെ സമാധാന ഉടമ്പടി ഒപ്പു വെക്കാന്‍ യുഎഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക.

ബഹ്‌റൈന്‍-ഇസ്രയേല്‍ ധാരണയെ ഒമാന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചിരുന്നു. ബഹ്‌റൈനും ഇസ്രയേലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളില്‍ ഒപ്പു വയ്ക്കാനൊരുങ്ങുന്നത്.

netanyahu-us-visit

ഇസ്രയേല്‍-യുഎഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ ഫലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റിനും കൂടി ഇസ്രയേലുമായി സൗഹൃദത്തിലാവുന്നത്. ആഗസ്റ്റ് 13 നായിരുന്നു ഇസ്രയേലുമായി യു.എ.ഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്നും ഇസ്രയേല്‍ പിന്‍മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com