റിങ്കു ചെറിയാന് ആശംസകൾ അറിയിച്ച് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ
Mail This Article
×
ന്യൂയോർക്ക് ∙ കെപിസിസി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട റിങ്കു ചെറിയാന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷന്റെ ആശംസകൾ പ്രസിഡന്റ് എബി മക്കപ്പുഴ അറിയിച്ചു. റാന്നിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പടുക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രതിനിധിയാണ് റിങ്കു.
ചെറുപ്പത്തിൽ തന്നെ മാതാവിനോടൊപ്പം രാഷ്ടീയത്തിലേക്കു കടന്നു വന്ന ഈ യുവ പ്രതിഭ റാന്നി നിവാസികളുടെ പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ കാലത്തെ ശ്രേഷ്ഠമായ രാഷ്ട്രീയ പ്രവർത്തനത്തിന് അദ്ദേഹത്തിന് കിട്ടിയ ബഹുമതിയായി ഈ പുതിയ നിയമനത്തെ കാണുന്നതായി എബി മക്കപ്പുഴ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.