ADVERTISEMENT

ഹൂസ്റ്റൺ∙ സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ ഇമ്മാനുവേൽ മാർത്തോമാ ഇടവകയിൽ വിശുദ്ധകുർബാനയോടൊപ്പം നടത്തിയ സേവികസംഘ ദിനത്തിൽ "റിമോട്ട് ബട്ട് ടുഗതർ" എന്ന പുസ്തകം പ്രകാശനം ചെയ്തു.  ആരാധനയിൽ വിശ്വാസികൾ  പ്രാർത്ഥനാപൂർവ്വം സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തിയ ആരാധനക്കു വികാരി റവ: എബ്രഹാം വർഗീസ്സച്ചനും സഹ വികാരി സജി ആൽബിനച്ചനും   കാർമികത്വം വഹിച്ചു. ഈ വർഷത്തെ ചിന്താവിഷയമായ "സ്ത്രീകൾ മാറ്റത്തിന് വഴിയൊരുക്കുന്നവർ " എന്ന വിഷയത്തെ ആസ്പദമാക്കി സെക്രട്ടറി ആലീസ് തോമസ് പ്രഭാഷണം നടത്തി. 

തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ ഇമ്മാനുവേൽ സേവികസംഘം ആദ്യമായി പ്രസിദ്ധീകരിക്കുന്ന "റിമോട്ട് ബട്ട് ടുഗതർ" എന്ന പുസ്തകം പ്രകാശനം ചെയ്തു. ഈ വർഷത്തെ കോവിഡ്-19 പ്രതിസന്ധിയിൽ മുൻനിര പോരാളികളായി പ്രവർത്തിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും അനുഭവങ്ങളുടെ നേർചിത്രമാണ് ഈ പുസ്തകം. പ്രതിസന്ധിയിൽ കൈവിടാതെ നടത്തുന്ന ദൈവത്തെ മറ്റുള്ളവർക്ക് പകർന്നു നൽകാൻ ഈ പുസ്തകം സഹായിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് റവ സജി ആൽബിൻ പുസ്തകത്തിന്റെ പതിപ്പ് സെക്രട്ടറിക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് സേവികാ സംഘം നടത്തിയ കോവിഡ് റിലീഫ് ഫണ്ടിൽ അകമഴിഞ്ഞു സഹായിച്ച എല്ലാവർക്കും ഒപ്പം "റിമോട്ട് ബട്ട് ടുഗതർ" എന്ന പുസ്തകം പുറത്തിറക്കുവാൻ സഹായിച്ച എല്ലാവർക്കും വൈസ് പ്രസിഡന്റ് ലതാ മാത്യൂസ് നന്ദി രേഖപ്പെടുത്തി. കോവിഡ് റിലീഫ് ഫണ്ടിലൂടെ ചില കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ ഇമ്മാനുവേൽ സവികസംഘത്തിനു സാധിച്ചതായി ട്രസ്റ്റി ഷിജി ബെന്നി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com