ADVERTISEMENT

ഹാലിഫാക്സ്∙ കാനഡയിലുള്ള  നോവ സ്കോഷ്യ പ്രവിൻസിലെ  മലയാളി അസോസിയേഷൻ SICAM (സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് മാരിടൈംസ്)  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നിലവിൽ ഒരു കൊറോണ രോഗി മാത്രമുള്ള പ്രവിൻസിന്‍റെ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ ഓക്ക് ഫീൽഡ്  പാർക്കിൽ വച്ചായിരുന്നു  ഓണാഘോഷ പരിപാടി.

sicam-onam-3

ഹാലിഫാക്സ് ഇതിനു മുൻപ് അനുഭവിച്ചിട്ടില്ലാത്ത രുചിക്കൂട്ടുകളുമായി വിശാലമായ സദ്യ ഒരുക്കിയത്, ഹാലിഫാക്സിലെ തന്നെ മലയാളി റസ്റ്റോറന്‍റ് ആയ റെഡ് ചില്ലീസ് ആണ്.

ഓണാഘോഷ പരിപാടികൾ  സ്പോൺസർ ചെയ്തത് റിയൽറ്റർ ജതേന്ദർ സച്‌ദേവ്, ബ്രദേഴ്സ് ഇന്ത്യൻ ഗ്രോസറി സ്റ്റോർ, ലയൺഷേർ ഇമ്മിഗ്രേഷൻ, റെഡ് ചില്ലീസ് റെസ്റ്റോറന്‍റ് , യുണൈറ്റഡ് ട്രാവൽസ്  എന്നിവരാണ്. 

sicam-onam-2

അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ, കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണു പരിപാടികൾ ഗംഭീരമായി അരങ്ങേറിയത്  

sicam-onam-4

അനു എബ്രഹാം – ഏകോപനം

ശ്രീലക്ഷ്മി സന്തോഷ്, സൂസൻ ഈപ്പൻ – അവതാരകർ 

വിനോദ് ചന്ദ്രശേഖർ – മാവേലി 

പ്രസീജ സാജു – നൃത്തം 

ഐസക്ക് ജോസഫ്, ഇവ ഐസക്ക് – നൃത്തം

വിവേക് വിശ്വനാഥൻ – പാട്ട് 

അരുൺ ചന്ദ്രൻ, റിബിൻ ജോൺ – നൃത്തം

സുമി മുകുന്ദ് – നൃത്തം

ജോസ്സി ജോൺ , മേഴ്‌സി തോമസ് , ഷൈജു ഇല്ലിക്കൽ, അശ്വിൻ കുമാർ, സാജു നായർ – ഓണക്കളികൾ 

സുമൻ കുര്യയൻ, ഫിനിത പറമ്പൻ – ലേലം 

ജിത പത്മനാഭൻ, സൗമ്യ ഹരിഹരൻ – അലങ്കാരം 

റോഷൻ വർഗീസ്, ജുബിൻ ജോസ് – ഗതാഗതം

അമിത വിൽ‌സൺ – സമ്മാനം 

കോറോണയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും പുതുതായി കാനഡയിൽ വന്നവർക്കും മാസങ്ങളായി ചെയ്‌തു കൊണ്ടിരിക്കുന്ന ഭക്ഷ്യ വിതരണം, 'കൈത്താങ്ങ് ' എന്ന പുതിയ പേരിൽ  കൂടുതൽ ആളുകളിൽ എത്തിക്കുമെന്നു സ്വാഗത പ്രസംഗം ചെയ്ത SICAM പ്രസിഡന്‍റ്  സുമൻ കുര്യൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com