ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ കൊറോണ വൈറസ് ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്ന് ട്രംപ്ന് ഫെബ്രുവരിയില്‍ തന്നെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ട്. വാട്ടര്‍ഗേറ്റ് സംഭവങ്ങള്‍ പോലുള്ളവ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്ഫവേഡ് തന്റെ പുതിയ പുസ്തകത്തിൽ ആണ് ഈ വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. ട്രംപുമായുള്ള ഇതു സംബന്ധിച്ച സംഭാഷണത്തിന്റെ റെക്കോഡും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.

പരസ്യമായി കൊറോണ മഹാമാരിയുടെ ഗൗരവം കുറച്ചുകാണിക്കാനാണ് ട്രംപ് ആദ്യം മുതലേ ശ്രമിച്ചത്. അമേരിക്ക അതിനെ നേരിട്ടതില്‍ പൊതുവേ പരാജയപ്പെട്ടു എന്നാണ് അമേരിക്കയ്ക്ക് അകത്തും പുറത്തും ഉള്ള സമവായം. മാസ്ക് ധരിക്കുന്നതുവരെയുള്ള പ്രാഥമിക മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്ന്  അനുയായികളെ ട്രംപ് നിരുത്സാഹപ്പെടുത്തിയിരുന്നു.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ വിലക്കുകള്‍ മറികടന്ന് ട്രംപ് തിരഞ്ഞെടുപ്പു റാലികള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com