sections
MORE

വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ്‌ ഭരണസമിതിയെ തിരഞ്ഞെടുത്തു

SHARE

ന്യൂയോർക്ക് ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോർക്ക്  പ്രൊവിന്‍സിന്റെ 2020 -2022ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. വരുഗീസ് .പി.അബ്രഹാം  ആണ് ചെയര്‍മാന്‍, പ്രസിഡന്റായി ഈപ്പൻ ജോർജിനെയും സെക്രട്ടറിയായി ബിജു ചാക്കോയേയും തിരഞ്ഞെടുത്തു.ഉഷാ ജോർജ് (വൈസ് ചെയർപേഴ്സൺ), ജെയ്‌സൺ ജോസഫ് (വൈസ് ചെയർമാൻ ) , ജെയിൻ ജോർജ്,  മേരി ഫിലിപ്പ് (വൈസ് പ്രസിഡന്റ്മാർ)സജി  തോമസ്(ജോയിന്റ് സെക്രട്ടറി ), അജിത് കുമാർ (ട്രഷറർ), സന്തോഷ് ചെല്ലപ്പൻ (ജോയിന്റ് ട്രഷറർ), ലീലമ്മ അപ്പുകുട്ടൻ (വിമൻസ് ഫോറം ചെയർമാൻ ), റിയ അലക്സാണ്ടർ(യൂത്ത് കോർഡിനേറ്റർ),  ജിമ്മി സ്കറിയ (യൂത്ത് കോർഡിനേറ്റർ), ഷാജി എണ്ണശേരിൽ (മീഡിയ/കൾച്ചറൽ ഫോറം ചെയർ ), കോശി . ഓ . തോമസ് (പൊളിറ്റിക്കൽ ഫോറം ചെയർ ), ഉപദേശക സമിതിയിലേക്ക് ചെയർമാനായി വർഗ്ഗീസ് തെക്കേക്കരയേയും  അംഗങ്ങളായി ചാക്കോ കൊയ്‌കലെത്ത് , പോൾ ചുല്ലിയേൽ, തോമസ് മാത്യു, ഗ്രേസ് അലക്സാണ്ടർ എന്നിവരെയും തിരെഞ്ഞെടുത്തു 

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നന്മക്കും, ക്ഷേമത്തിനും ലക്ഷ്യമിട്ടു കൊണ്ടുള്ള കര്‍മമ പദ്ധതികള്‍ക്കും ജന്മസ്ഥലമായ കേരളത്തിലെ നിര്‍ധനര്‍ക്കു  കൈത്താങ്ങാകുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖയാവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോർക്ക് പ്രൊവിന്‍സ് നടപ്പാക്കുകയെന്ന് ചെയര്‍മാന്‍ വർഗീസ്. പി. എബ്രഹാം , പ്രഡിഡന്റ് ഈപ്പൻ ജോർജ്ജ് എന്നിവർ പറഞ്ഞു.  പുതിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ഭരണസമിതിക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ നേതാക്കളായ ടി.പി വിജയന്‍, സി.യു മത്തായി, തങ്കമണി അരവിന്ദന്‍, എസ്.കെ ചെറിയാന്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ , റീജിയൻ അഡ് ഹോക്ക് കമ്മിറ്റി ചെയർ ഹരി നമ്പൂതിരി , കൺവീനർ ഡോ ഗോപിനാഥൻ നായർ റീജിയൻ വിമൻസ് ഫോറം ചെയർ സിസിലി ജോയി എന്നിവർ ആശംസകള്‍ നേര്‍ന്നു.

സെപ്റ്റംബർ 20ന് 11.30 ന് പുതിയ ഭരണസമിതി യുടെ പ്രവർത്തനോത്‌ഘാടനം  പി. വിജയൻ ഐപിഎസ് നിർവഹിക്കും. പ്രാസംഗികനും എഴുത്തുത്തുകാരനും ആയ പി സുദർശൻ മുഖ്യാതിഥി ആയിരിക്കും. ജി. ശ്രീറാം ,കാഞ്ചന ശ്രീ റാം എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടികൾ ഉണ്ടായിരിക്കുമെന്ന് കൾച്ചറൽ ഫോറം ചെയർ ഷാജി എണ്ണശേരിൽ അറിയിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ യൂത്ത് ഫോറം ആഗോള അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വൺ ഫെസ്റ്റ് യൂത്ത് ഫെസ്റ്റിവലിന്റെ വിജയത്തിന് എല്ലാവരുടെയും സഹകരണം സെക്രട്ടറി ബിജു ചാക്കോ അഭ്യർത്ഥിച്ചു .

ലോക മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് ആറു റീജിയനുകളിലായി 70 ൽപ്പരം പ്രൊവിൻസുകളാണ് ഉള്ളത്. അമേരിക്ക റീജിയൻ ഭരണസമിതി തിരെഞ്ഞെടുപ്പ് നവംമ്പർ 30 ന് മുൻപ് പൂർത്തികരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റീജിയൻ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു അറിയിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA