ADVERTISEMENT

ലൊസാഞ്ചലസ് ∙ സംഗീത പ്രേമികൾക്കൊരു ഗംഭീര വിരുന്നൊരുക്കി ലൊസാഞ്ചലസിലെ ഒരുകൂട്ടം സംഗീതാസ്വാദകർ. പിന്നണിഗായകൻ സുധീപ് കുമാറും ഗായിക സംഗീത ശ്രീകാന്തും ചേർന്നു നടത്തിയ 'ഹൃദയമുരളി' എന്ന പരിപാടി നിരവധിപേരെ ആകർഷിച്ചു. 

മൂന്നുമണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ ആലപിച്ചതു ഫെയ്സ് ബുക്ക് വഴി പതിനായിരത്തോളം പേരും  ചാനൽ വഴി എണ്ണായിരത്തോളം പേരും തത്സമയം ആസ്വദിച്ചു. നേരെത്തെ നിശ്ചയിച്ച പാട്ടുകൾക്ക് പുറമെ ശ്രോതാക്കളുടെ ആവശ്യമനുസരിച്ചു ഏതാനും പാട്ടുകളും പാടിയ പ്രോഗ്രാമിൽ സുധീപിനും സംഗീതയ്ക്കുമൊപ്പം മധു പോളും യാസിർ അഷ്റഫും പിന്നണിയിൽ പ്രവർത്തിച്ചു.  കൊച്ചി സ്റ്റുഡിയോയിലെ  ഷൈജു, ദിനേശ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ പരിപാടികൾ സുഗമമായി  ആസ്വാദകരിലെത്തിക്കാൻ കഴിഞ്ഞു 

 കൊച്ചിയിലെ ജീൻ സ്റ്റുഡിയോയിൽ വച്ചു നടത്തിയ 'ഹൃദയമുരളി' ലൊസാഞ്ചലസ് സുജിത് മേനോന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം സംഗീതാസ്വാദകരാണ് ജനങ്ങളിലെത്തിച്ചത്. നീൽ വിൻസെന്റും  ഡോ.സിന്ധു പിള്ളയും  ചേർന്നു നിയന്ത്രിച്ച പരിപാടികളുടെ സാങ്കേതിക നിർവഹണം സുനിൽ രവീന്ദ്രനും 85 മൈൽ ക്രിയേഷൻസുമായിരുന്നു. വിമൽ ഘോഷ്, വിനോദ് ബാഹുലേയൻ,  മിനി, രഘുപതി പൈ, ദീപു, ബാബ പ്രണാബ് തുടങ്ങിയവർ ലൊസാഞ്ചലസിലെ പ്രചാരണ പ്രവർത്തനങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com