ADVERTISEMENT

ഇന്ത്യാന ∙ ദമ്പതികളെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയും, ശരീരം കാറിനകത്തിട്ടു തീകൊളുത്തുകയും ചെയ്ത കേസിൽ ടെക്സസിൽ നിന്നുള്ള ക്രിസ്റ്റഫർ ആൻഡ്രെ വയൽവറുടെ (40) വധശിക്ഷ ഫെഡറൽ ജയിലിൽ നടപ്പാക്കി. ദമ്പതിമാരായ ടോഡും (26), സ്റ്റേയ്സി ബാഗ്‍ലെയു (28) മാണ് 21 വർഷം മുൻപ് കൊല്ലപ്പെട്ടത്.

ഒരു പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ടോഡും ബാഗ്‍ലെയും. ഇവരുടെ കാറിൽ ക്രിസ്റ്റഫർ, ബ്രാൻണ്ടൻ എന്നിവരും മറ്റു രണ്ടു ചെറുപ്പക്കാരും യാത്ര ചെയ്തിരുന്നു. ഫോർട്ട്ഹുഡിലെ വിജനമായ സ്ഥലത്ത് എത്തിയതോടെ ക്രിസ്റ്റഫർ ദമ്പതിമാർക്കു നേരെ തോക്കു ചൂണ്ടി. ഇവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പണം തട്ടാനായിരുന്നു പദ്ധതി.

todd

സ്റ്റേയ്സിയുടെ വിവാഹമോതിരം പ്രതികൾ കൈക്കലാക്കി. പിന്നീട് ക്രിസ്റ്റഫർ ഇരുവർക്കു നേരം നിറയൊഴിച്ചു. തുടർന്ന് കാറിനു തീകൊളുത്തി. 1999 ജൂൺ 21 നായിരുന്നു സംഭവം. അന്നേ ദിവസം തന്നെ പ്രതികളെ പൊലീസ് പിടികൂടി. ക്രിസ്റ്റഫർ, ബ്രണ്ടൻ എന്നിവരെ കുടാതെ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കുമെതിരെയും പൊലീസ് കേസെടുത്തു.

ക്രിസ്റ്റഫറിനും, ബ്രണ്ടനും വധശിക്ഷ വിധിച്ചു. മറ്റു പ്രതികൾക്കു ജയിൽ ശിക്ഷയും. ബ്രണ്ടന്റെ വധശിക്ഷയ്ക്കുള്ള ദിവസം നിശ്ചയിച്ചിട്ടില്ല.കുറ്റകൃത്യം നടത്തുമ്പോൾ ക്രിസ്റ്റഫന് 19 വയസ്സായിരുന്നു പ്രായമെന്നു പ്രതിഭാഗം അറ്റോർണിമാർ വാദിച്ചു. ഇവരുടെ വാദഗതി കോടതി നിരാകരിച്ചു. ഫെഡറൽ ഗവൺമെന്റ് വധശിക്ഷ പുനഃരാരംഭിച്ചതിനുശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ് ക്രിസ്റ്റഫർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com