ADVERTISEMENT

മിസോറി ∙ മിസോറി ഗവർണർ മൈക്ക് പാർസനും, ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി ഗവർണർ ഓഫീസ് പുറത്തിറക്കിയ കുറുപ്പിൽ വ്യക്തമാക്കി. സംസ്ഥാനടിസ്ഥാനത്തിൽ നിർബന്ധപൂർവ്വം മാസ്ക്ക് ധരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കാണ് ആദ്യമായി കോവിഡ് 19 ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഭാര്യയ്ക്കും പരിശോധന നടത്തി.

കോവിഡ് 19 ബാധിച്ച രണ്ടാമത്തെ സംസ്ഥാന ഗവർണറാണ് പാർസൺ.  ജൂലൈയിൽ  ഒക്കലഹോമ ഗവർണർ കെവിൻ സ്റ്റീറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് കണ്ടെത്തിയിരുന്നു. ഒഹിയൊ ഗവർണർ മൈക്ക ഡ്വയ്നന് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഫലം തെറ്റായിരുന്നുവെന്നും കണ്ടെത്തി.

മിസോറി ഗവർണറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. ഗവർണറുടെ ചുമതലകൾ വീട്ടിലിരുന്ന് നിർവഹിക്കുമെന്ന് ഗവർണർ പാർസൻ പറഞ്ഞു. ഗവർണറുടെ തിരഞ്ഞെടുപ്പു സമ്മേളനങ്ങൾ അനിശ്ചിതമായി മാറ്റിവെച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സംസ്ഥാനമായ മിസോറിയിൽ ട്രംപിന്റെ വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ഗവർണർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com