ADVERTISEMENT

ഡാലസ് ∙ പ്രമുഖ കണ്‍വന്‍ഷന്‍ പ്രഭാഷകനും, വേദപണ്ഡിതനും, പത്തനാപുരം ചാച്ചിപുന്ന ശാലേം മാർത്തോമ്മ ഇടവക വികാരിയും ആയ റവ.എം.സി സാമുവേൽ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷന് മുഖ്യ സന്ദേശം നൽകും.

ഒക്ടോബർ 16, 17, 18 (വെള്ളി ,ശനി, ഞായർ) തീയതികളില്‍ ഡാലസ് സമയം വൈകിട്ട് 7മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷനിൽ സ്ഥിരതയോട് ഓടുക (Let us run with perseverance) എന്ന ചിന്താവിഷയത്തെ അധികരിച്ചാണ് മുഖ്യ പ്രഭാഷണം.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വെർച്ച്യൽ ആയി ഇന്ന് വൈകിട്ട് (വെള്ളി) 7 മുതൽ ആരംഭിക്കുന്നതായ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിൻ കെ.മോൻ, കൺവെൻഷൻ കൺവീനർ ജോബി ജോൺ, യുവജനസഖ്യം സെക്രട്ടറി സിബി മാത്യു എന്നിവർ അറിയിച്ചു. 

സൂം, യൂട്യൂബ്, www.mtcfb.org/live എന്ന വെബ്സൈറ്റ് എന്നിവയിലൂടെ ഏവർക്കും കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:-

ജോബി ജോൺ : 214 235 3888

സിബി മാത്യു: 214 971 3828

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com