ADVERTISEMENT

ന്യൂജഴ്‌സി ∙ മലയാളത്തിന്റെ മഹാ കവി അക്കിത്തത്തിന്റെ വേർപാട് മലയാള കാവ്യാസ്വാദകർക്ക് തീരാ നഷ്ടമാണെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജ്ജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്  എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അമേരിക്കൻമലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും, മലയാള ഭാഷയുടെ ഉന്നമനത്തിനും പുരോഗതിക്കും ഫൊക്കാന രൂപം നൽകിയ മലയാളം അക്കാദമിയുടെ പേരിലും ദുഃഖം അറിയിക്കുന്നതായി പ്രസിഡന്റ് ജോർജി വർഗീസ്  പറഞ്ഞു .

"വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും. മരണമില്ലാത്ത അക്കിത്തം നമ്മുടെ വായനകളിൽ പുനർജനിച്ച് കൊണ്ടിരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com