ADVERTISEMENT

ഫിനിക്‌സ് ∙ വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിച്ച സാഹിത്യകാരനെയാണ് മഹാകവി അക്കിത്തത്തിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ മഹാകവി അക്കിത്തം പ്രഥമസ്ഥാനത്തു പ്രതിഷ്ഠ നേടി. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിച്ചു.

അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന  കെഎച്ച്എന്‍എ യ്ക്ക് അക്കിത്തത്തിന്റെ അനുഗ്രഹം ലഭിച്ചിരുന്നതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

കെഎച്ച്എന്‍എ ഏര്‍പ്പെടുത്തിയ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരം മഹാകവി അക്കിത്തത്തിനാണ് നല്‍കിയത്. സംഘടനയുടെ ഔദ്യോഗിക മാസികയുടെ ഇത്തവണത്തെ ഓണപ്പതിപ്പില്‍ 'ഝംകാരം' എന്ന സ്വന്തം കവിത അക്കിത്തം നല്‍കുകയും ചെയ്തതായി സതീഷ് അമ്പാടി അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com