ADVERTISEMENT

ന്യൂയോർക്ക്∙ 64–ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക( അല) ഒരുക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിലെ മൂന്നാമത്തെ സെഷൻ നവംബർ 1 കേരളപ്പിറവി ദിനത്തിൽ രാവിലെ ന്യൂയോർക്ക് ടൈം 11:30 ന് ആരംഭിക്കും.  കർട്ടൺ റൈസർ ആയി സരിത വാര്യരും ആരതി രമേശും ചേർന്ന് ഒരുക്കുന്ന മോഹിനിയാട്ടവും, തുടർന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി ‘പൊതുവിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി സംസാരിക്കുന്നു. അതിനുശേഷം ഷബീർ അലിയും ചിത്ര അരുണും ചേർന്നൊരുക്കുന്ന "ഓർമ്മകളിൽ ബാബുരാജ്" എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. 

സെഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക്  പ്രാദേശിക സമയങ്ങളിൽ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക്ക് പേജ് വഴിയും തത്സമയ സംപ്രേക്ഷണം (വെബ് കാസ്റ്റിങ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ ഭാരവാഹികൾ അറിയിച്ചു.

സൂം മീറ്റിംഗ് ലിങ്ക്  :https://us02web.zoom.us/j/87096452835

സൂം മീറ്റിംഗ് ഐഡി : 870 9645 2835

അല ഫേസ്ബുക് പേജ് ലിങ്ക് : https://www.facebook.com/ArtLoversOfAmerica/

ഒക്ടോബർ 24-ന് നടന്ന "ദി ഫോർത് എസ്റ്റേറ്റ്" എന്ന സംവാദ പരിപാടിക്ക് അനുപമ വെങ്കിടേഷ് നേതൃത്വം നൽകി. മലയാള മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഈ സീരീസിലെ നാലും അഞ്ചും സെഷനുകൾ നവംബർ 7 , 14 എന്നീ തീയതികളിൽ ഉണ്ടായിരിക്കുന്നതാണ് എന്നും അലയുടെ പി ആർ ടീം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com