ADVERTISEMENT

പെൻസിൽവാനിയ ∙ അമേരിക്കൻ ജനത കോവിഡ് 19 മഹാമാരിയുടെ ദുരിതം അനുഭവിക്കുമ്പോൾ ഇതിനെ രാഷ്ട്രീയ വൽക്കരിക്കുന്നതിനാണ് ഡമോക്രാറ്റിക് പാർട്ടിയും, പാർട്ടി സ്ഥാനാർഥി ബൈഡനും ശ്രമിക്കുന്നതെന്ന് പ്രഥമ വനിത മെലാനിയ ട്രംപ് ആരോപിച്ചു. ജനങ്ങൾക്ക് ഭയം വർധിപ്പിക്കുന്ന പ്രസ്താവനകളാണ് ഡമോക്രാറ്റിക് പാർട്ടി നടത്തുന്നതെന്നും ഇവർ പറഞ്ഞു.

ചൊവ്വാഴ്ച പെൻസിൽവാനിയായിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മെലാനിയ. ആയിരങ്ങളാണ് മെലേനിയയെ കേൾക്കാൻ എത്തിയിരുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ ട്രംപ് നേരിട്ടതിനേക്കാൾ ഫലപ്രദമായി എനിക്ക് നേരിടുവാൻ കഴിയുമായിരുന്നുവെന്ന് ജോ ബൈഡന്റെ അവകാശവാദത്തെ പ്രഥമ വനിത രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

യുഎസ് കോൺഗ്രസ്സിൽ 36 വർഷവും വൈസ് പ്രസിഡന്റായി 8 വർഷവും ട്രംപിന്റെ പ്രവർത്തനങ്ങൾ അമേരിക്കൻ ജനത വിലയിരുത്തണമെന്നും പ്രസിഡന്റ് പദവി ലഭിച്ചാൽ ബൈഡന് എന്തു ചെയ്യുവാൻ കഴിയുമെന്നും ജനം ഒരു നിമിഷം ചിന്തിക്കണമെന്നും മെലാനിയ പറഞ്ഞു.

മഹാമാരി തന്റെ കുടുംബത്തെ ഗ്രസിച്ചപ്പോൾ അനുഭവിച്ച ശാരീരിക– മാനസിക സംഘർഷങ്ങൾ  എത്ര മാത്രമായിരുന്നുവെന്നു ഞങ്ങൾ മനസ്സിലാക്കിയതിനാൽ മറ്റുള്ളവരുടെ മനോവേദനയും ഞങ്ങൾക്ക് ഊഹിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. 

2019 ജൂണിലാണ് അവസാനമായി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെലേനിയ രംഗത്തെത്തിയത്. അതിനുശേഷം പെൻസിൽവാനിയായിൽ പ്രത്യക്ഷപ്പെട്ട ഇവർ കേൾവിക്കാരുടെ മനം കവർന്നു. അമേരിക്കൻ ജനതയിൽ ഭയം വർധിപ്പിക്കുന്നതിനും ആശയകുഴപ്പമുണ്ടാക്കുന്നതിനും ഡമോക്രാറ്റിക് പാർട്ടി ശ്രമിക്കുമ്പോൾ ഭാവിയെക്കുറിച്ചു പ്രതീക്ഷയും സുരക്ഷിതത്വവും നൽകുന്നതിനാണ് പ്രസിഡന്റ് ട്രംപ് ലക്ഷ്യമിടുന്നതെന്നും മെലാനിയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com