ADVERTISEMENT

‍ഡാലസ് ∙ ഡാലസ് പൊലീസ് ഓഫീസർ സെർജന്റ് ബ്രോൺങ്ക മെക്കോയ (46) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് വ്യാപകമായതിനുശേഷം ഡാലസിൽ കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന ആദ്യ പൊലീസ് ഓഫീസറാണ് മെക്കോയ. നവംബർ ആദ്യവാരമാണ് ഇദ്ദേഹത്തിന് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദപരിശോധനയിൽ സ്ട്രോക്കാണെന്ന്  കണ്ടെത്തുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തിങ്കളാഴ്ച മരണം സംഭവിച്ചു.

കോവിഡ് 19 രോഗികളിൽ ചിലരിലെങ്കിലും സ്ട്രോക്ക് കണ്ടെത്തുന്നുണ്ടെന്ന് മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം ന്യൂറോ സർജൻ ഡോ. ബാർട്ട്‍ലി മിച്ചൽ പറയുന്നു. യുവാക്കളിലാണ് കൂടുതൽ കണ്ടുവരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. 

Bronc-mcCoy-2

‌ഡാലസ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ 233 ഓഫീസർമാർ  ഉൾപ്പെടെ 271 ജീവനക്കാര്‍ കോറോണ വൈറസ് പോസിറ്റീവായിരുന്നു. ഇപ്പോൾ 55 പേർ ക്വാറന്റീനിലും 10 ജീവനക്കാർ ആശുപത്രിയിലുമാണ്. സർജന്റിന്റെ ആകസ്മിക വിയോഗത്തിൽ ഡാലസ് പൊലീസ് ചീഫ്  റെനെ ഹാൾ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com