sections
MORE

ഫോമാ വിമൻസ്  ഫോറത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും പേരന്റിങ് സെമിനാറും സംഘടിപ്പിച്ചു

fomaa-womens-forum
SHARE

ന്യൂയോർക്ക് ∙  നവംബർ 14 നു  ഫോമാ വിമെൻസ് ഫോറം മഹാമാരി കാലത്ത് കുട്ടികളുടെ രക്ഷാകർതൃത്വത്തെ പറ്റിയുള്ള സെമിനാറും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. മുഖ്യ പ്രഭാഷകയായ ദൃശ്യ മാധ്യമ പ്രവർത്തകയും, വൈറ്റ് ഹൗസ് ലേഖികയുമായിരുന്ന റീന നൈനാൻ എങ്ങനെ കുട്ടികളെ മികച്ച രീതിയിൽ നോക്കാനും അവരുടെ വളർച്ചയെ സഹായിക്കാനും പാറ്റും എന്നതിനെപ്പറ്റി  പ്രേക്ഷകരോട് സംവദിച്ചു. വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ ഈ സെമിനാറിന് ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. 

reena-ninan

മുഖ്യാതിഥികളായി പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറും, ചലചിത്ര നടി സരയു മോഹനും വെർച്വൽ സംഗമത്തിൽ പങ്കെടുത്തു. സരയു മോഹൻ തന്റേതായ ശൈലിയിൽ പേരെന്റിങ്ങിനെ പറ്റിയും തന്റെ കലാജീവിതത്തെ പറ്റിയും പൊതുയോഗത്തിൽ സംസാരിക്കുകയുണ്ടായി. സിതാരയുടെ "തിരുവാവണി രാവ്" എന്ന ഗാനാലാപനത്തിനു ശേഷം, അമേരിക്കയിലെ ശിശുരോഗ വിദഗ്ധയും    മുൻ ഫോമാ വനിതാ പ്രതിനിധിയുമായ ഡോ. സിന്ധു പിള്ള ശിശുദിന സന്ദേശം നൽകി.

അപർണ ഷിബുവിന്റെ  പ്രാർഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ ജാസ്മിൻ പാരോൾ സ്വാഗതം ആശംസിക്കുകയും, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊച്ചു ഗായികമാരായ റിയാന ഡാനിഷ് (കലിഫോർണിയ), അശ്വിക അനിൽ നായർ (അറ്റ്ലാന്റ), സാറ  എസ് പീറ്റർ (ന്യൂയോർക്ക്) എന്നിവർ അവരുടെ ഗാനാലാപനത്തിലൂടെ ശിശുദിനത്തെ അതി മനോഹരമാക്കി.

ഷൈനി അബൂബക്കർ അവതരികയായ പരിപാടിയുടെ സാങ്കേതിക സഹായങ്ങൾ ഫോമായുടെ തന്നെ ബിനു ജോസഫും ജിജോ ചിറയിലും  നൽകി.

ജൂബി വള്ളിക്കളം , ഷൈനി അബൂബക്കർ, ജാസ്മിൻ പാരോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. ദേശീയ വിമെൻസ് ഫോറത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഡിസംബർ ആദ്യ വാരത്തിൽ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് , വൈസ് പ്രസിഡൻറ് പ്രദീപ് നായർ , സെക്രട്ടറി ഉണ്ണി കൃഷ്ണൻ , ട്രെഷറർ ബിജു തോമസ് ടി ഉമ്മൻ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ ശക്തമായ പിന്തുണയാണ് വിമെൻസ് ഫോറത്തിന്റെ ശക്തിയെന്ന് നന്ദി പ്രകാശനത്തിനിടെ ജൂബി വള്ളിക്കളം പരാമർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA