ADVERTISEMENT

കലിഫോര്‍ണിയ ∙ സാക്രമെന്റോ റീജനല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ "ഉത്സവ് സീസണ്‍ 2' എന്നപേരില്‍ ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധിനിര്‍ണയിക്കുന്ന പരിപാടിയുടെ  ഫൈനല്‍ ഫെബ്രുവരി 28ന് നടത്തും. വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മത്സരാർഥികളെ ക്ഷണിക്കുന്നു. ഡിസംബര്‍ 16 വരെ മത്സരത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.

ഇന്ത്യയില്‍ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാര്‍ വിധികര്‍ത്താക്കളായി എത്തുന്നു എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു.  ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, 47 വര്‍ഷത്തിലേറെയായി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജ ചന്ദ്രന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ വിധികര്‍ത്താക്കള്‍.

മഞ്ജു കമലമ്മ, ബിനി മൃദുല്‍, ഭവ്യ സുജയ്, സജിനി ജിജോ, അനിത സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 'ഉത്സവ് സീസണ്‍2'യിലേക്ക് നോര്‍ത്ത് അമേരിക്കയിലേയും, കാനഡയിലേയും എല്ലാ മത്സരാര്‍ത്ഥികളേയും ക്ഷണിക്കുന്നതായി സര്‍ഗം പ്രസിഡന്റ് രാജന്‍ ജോര്‍ജ് ഇമലയാളിയോട് പറഞ്ഞു. സ്‌റ്റേജ് മത്സരങ്ങള്‍ നടത്താന്‍ പറ്റാത്ത ഈ അവസരത്തില്‍ ഉത്സവ് സീസന്‍2 എല്ലാ നൃത്ത പരിശീലകര്‍ക്കും നല്ലൊരു അവസരമായിരിക്കുമെന്ന് സെക്രട്ടറി മൃദുല്‍ സദാനന്ദന്‍ പറഞ്ഞു. കോവിഡ് കാലത്ത് നടത്തുന്ന ഈ പരിപാടി വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സര്‍ഗം ചെയര്‍മാന്‍ രശ്മി നായരോടൊപ്പം, വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട്, ട്രഷറര്‍ സിറില്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവര്‍ അഭ്യർഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.sargam.us/utsav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com