ADVERTISEMENT

ഹൂസ്റ്റൺ ∙ 2021ൽ ഹൂസ്റ്റണിൽ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കൺവെൻഷൻ വിപുലവും കുറ്റമറ്റതും ആക്കാനുള്ള തീരുമാനവുമായി ഐപിസിഎൻഎ ഭാരവാഹികൾ. നവംബർ 18 നു സ്റ്റാ‌ഫോർഡിലെ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ഹൂസ്റ്റൺ ചാപ്റ്റർ യോഗത്തിൽ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. 

2021 ജനുവരി–ഫെബ്രുവരി മാസങ്ങളിൽ ടെക്‌സാസിലെ കോവിഡ് 19 അവസ്ഥ വിലയിരുത്തി കൺവെൻഷൻ സ്ഥലവും തീയതിയും തീരുമാനിക്കാമെന്ന് യോഗം വിലയിരുത്തി. കൺവെൻഷനിൽ രാഷ്ട്രീയക്കാരെ അതിഥികളാക്കുന്നതിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നെങ്കിലും അപ്പോഴത്തെ സ്ഥിതിക്കു അനുസൃതമായി തീരുമാനമെടുക്കാനും ധാരണയായി. 

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഐഡി വിതരണത്തിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് നിർവഹിച്ചു. ഹൂസ്റ്റൺ ചാപ്റ്ററിൽ പുതുതായി എത്തിയ അജു വരിക്കാട്, സുബിൻ ബാലകൃഷ്ണൻ എന്നി അംഗങ്ങളെ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള സ്വാഗതം ചെയ്തു. ചാപ്റ്റർ പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി ഫിന്നി രാജു അംഗങ്ങളെ അറിയിച്ചു. 

കൺവെൻഷൻ ചർച്ചകൾക്കു ജോർജ് കാക്കനാട്ട്,  മുൻ പ്രസിഡന്റുമാരായ അനിൽ ആറന്മുള, ജോയ് തുമ്പമൺ എന്നിവർ നേതൃത്വം നൽകി. ചർച്ചകളിൽ ജിജു കുളങ്ങര, ജോർജ് തെക്കേമല, വിജു വർഗീസ്, ജോയ്‌സ് തോന്യാമല, അജു വരിക്കാട് തുടങ്ങിയവർ സജീവ സാന്നിധ്യമായി. ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷം നടത്താനും തീരുമാനിച്ചു. അനിൽ ആറന്മുള നന്ദി പ്രകാശനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com