sections
MORE

ഹാപ്പി ബര്‍ത്ത്‌ഡേ ജോ ബൈഡന്‍; ഏറ്റവും പ്രായമുള്ള യുഎസ് പ്രസിഡന്റ്

US President-elect Joe Biden
SHARE

ഹൂസ്റ്റണ്‍ ∙ ഹാപ്പി ബര്‍ത്ത്‌ഡേ ടു, ജോ ബൈഡന്‍, ശരിക്കും ഡെമോക്രാറ്റിക്ക് പ്രസിഡന്റിനു ലഭിച്ച ഏറ്റവും വലിയ ജന്മദിന സമ്മാനമായിരിക്കണം ഇത്. ബൈഡന് വെള്ളിയാഴ്ച 78 വയസ്സ് തികഞ്ഞു. കൃത്യം രണ്ടുമാസത്തിനുള്ളില്‍ അദ്ദേഹം യുഎസ് പ്രസിഡന്റായി അവരോധിക്കപ്പെടും. അങ്ങനെയാകുമ്പോള്‍ അത് മറ്റൊരു റെക്കോർഡാവും. അതായത്, ഏറ്റവും പ്രായം ചെന്ന യുഎസ് പ്രസിഡന്റായി ബൈഡന്‍ മാറും. എതിരാളിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് തിരുത്താനിരുന്ന റെക്കോഡാണ് ബൈഡന്‍ തിരുത്തുന്നത്. എന്നാല്‍ വൈറ്റ്ഹൗസില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് സുഖസൗഭാഗ്യങ്ങളല്ലെന്നതാണ് യാഥാർഥ്യം. കഴിഞ്ഞയൊരു നൂറ്റാണ്ടിലെ ഏറ്റവും മോശമായ പൊതുജനാരോഗ്യ പ്രതിസന്ധി, ഉയര്‍ന്ന തൊഴിലില്ലായ്മ, വംശീയ അനീതിയുടെ കണക്കെടുപ്പ് എന്നിവ മൂലം രാഷ്ട്രീയമായി തകര്‍ന്ന ഒരു രാജ്യത്തിന്റെ നിയന്ത്രണമാണ് അദ്ദേഹം ഏറ്റെടുക്കാനിരിക്കുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യും, 1989 ല്‍ വൈറ്റ് ഹൗസ് വിടുമ്പോള്‍ റൊണാള്‍ഡ് റീഗന് 77 വയസ്സും 349 ദിവസവുമായിരുന്നു പ്രായം. ബൈഡന്റെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും പ്രായവും ആരോഗ്യവും പ്രസിഡന്റ് മത്സരത്തില്‍ ഉടനീളം കാണാനുണ്ടായിരുന്നു. പ്രചാരണത്തിലുടനീളം, 74 കാരനായ ട്രംപ് ബൈഡന്റെ പ്രായത്തിന്റെ ഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരം നഷ്ടപ്പെടുത്തിയില്ല, ഒപ്പം രാജ്യത്തെ നയിക്കാനുള്ള മാനസിക തീവ്രത ഡെമോക്രാറ്റിന് ഇല്ലെന്ന് വാദിക്കുകയും ചെയ്തു. 

Joe Biden

പ്രസിഡന്റ് സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി തിയോഡോര്‍ റൂസ്‌വെല്‍റ്റ് ആയിരുന്നു, 42 വയസ്സും 322 ദിവസവുമുള്ളപ്പോള്‍. 43 വയസ്സ് 236 ദിവസം പ്രായമുള്ള ജോണ്‍ എഫ്. കെന്നഡിയാണ് തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റാകുന്ന പ്രായം കുറഞ്ഞയാള്‍. 70 വയസ്സും 220 ദിവസം പ്രായമുള്ള ട്രംപാണ് പ്രസിഡന്റ് സ്ഥാനമേറ്റ ഏറ്റവും പ്രായം കൂടിയ വ്യക്തി. സ്ഥാനമൊഴിഞ്ഞതു വച്ചു കണക്കാക്കുമ്പോള്‍ അത് റൊണാള്‍ഡ് റീഗനാണ്. അദ്ദേഹം 77 വയസ്സും 349 ദിവസവുമുള്ളപ്പോഴായിരുന്നു പ്രസിഡന്റ് പദവി വിടുന്നത്. ട്രംപ് വിജയിച്ചിരുന്നുവെങ്കില്‍ അതു മറ്റൊരു ചരിത്രമായേനെ!

കാലാവസ്ഥാ വ്യതിയാനം, വംശീയത തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ പ്രായത്തിനു കഴിയുമോയെന്നു പലരും ചോദിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ രാജ്യം നേരിടുന്ന പ്രശ്‌നത്തില്‍ ബൈഡന്‍ വന്നാലും ട്രംപ് വന്നാലും ഇങ്ങനെയൊക്കെ തന്നെയെന്നു കരുതുന്നവര്‍ ഏറെ. ഡെമോക്രാറ്റിക് പ്രൈമറിയിലെ ബൈഡന്റെ എതിരാളികളില്‍ ചിലരും പ്രായത്തെക്കുറിച്ച് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെന്നത് ഇത്തരത്തില്‍ ഓര്‍ക്കണം. ഒരു പ്രചാരകനെന്ന നിലയില്‍ ബൈഡന്‍ വളരെ ശ്രദ്ധേയനായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ദിവസം മുതല്‍ അദ്ദേഹം നടത്തിയ പരസ്യപ്രസംഗങ്ങളില്‍ പ്രായം എന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. പ്രസിഡന്റ് കമ്മ്യൂണിക്കേഷന്‍സിനെക്കുറിച്ച് പഠിക്കുന്ന മിസോറി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കമ്മ്യൂണിക്കേഷന്‍ പ്രൊഫസറായ ബ്രയാന്‍ ഓട്ട് പറഞ്ഞു. ബൈഡന്റെ വിജയ പ്രസംഗം പോലും പ്രായത്തിന്റെ പക്വത കാണിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ട്രംപില്‍ ഇത് കാണാനുമുണ്ടായിരുന്നില്ലെന്നത് വലിയ വിരോധാഭാസമായി.

US President-elect Joe Biden

ബൈഡന്റെ താരതമ്യേന ഉയര്‍ന്ന പ്രായം അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ഗുണനിലവാരത്തിന് കൂടുതല്‍ പ്രീമിയം നല്‍കുന്നു, ബേക്കര്‍ പറഞ്ഞു. അദ്ദേഹത്തേക്കാള്‍ 20 വയസ്സിന് താഴെയാണ് വൈസ് പ്രസിഡന്റാകാന്‍ തയാറെടുക്കുന്ന കമല ഹാരിസ്. അവരെ ബൈഡന്‍ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രായപരിധി ഫലപ്രദമായി അംഗീകരിച്ചതു കൊണ്ടാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ആരോഗ്യത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും 'തികച്ചും സുതാര്യത' കാണിക്കുമെന്ന് ബൈഡെന്‍ സെപ്റ്റംബറില്‍ സിഎന്‍എനുമായുള്ള അഭിമുഖത്തില്‍ വാഗ്ദാനം ചെയ്തു. പക്ഷേ, അദ്ദേഹം അത് എങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക ഡോക്ടറായ കെവിന്‍ ഓ കൊന്നര്‍ ഡിസംബറില്‍ പുറത്തിറക്കിയ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, ബൈഡനെ 'ആരോഗ്യമുള്ള, ഊര്‍ജ്ജസ്വലനായ പ്രസിഡന്‍സിയുടെ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ യോഗ്യനായ നേതാവ് എന്നു വിശേഷിപ്പിച്ചിരുന്നു.

ബൈഡെന്‍ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കുന്നുവെന്ന് ഓകോണര്‍ റിപ്പോര്‍ട്ട് ചെയ്തു. മികച്ച ആരോഗ്യത്തെ നിലനിര്‍ത്താന്‍, ട്രെഡ്മില്‍, ഭാരം ഉയര്‍ത്തുക തുടങ്ങിയവ ഉള്‍പ്പെടുന്ന ഹോം വര്‍ക്ക് ഔട്ടുകളെയാണ് പാന്‍ഡെമിക് സമയത്ത് അദ്ദേഹം ആശ്രയിച്ചിരുന്നതെന്ന് കോണര്‍ പറഞ്ഞു.

US-POLITICS-BIDEN

1988ല്‍ ബൈഡന് രണ്ട് തവണ ജീവന്‍ അപകടപ്പെടുത്തുന്ന മസ്തിഷ്‌ക അനയൂറിസം ബാധിച്ചു, അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം തന്നെ ഇക്കാര്യമെഴുതിയിട്ടുണ്ട്. ബൈഡന് ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടെന്നും എന്നാല്‍ ഇതിന് മരുന്നുകളോ മറ്റ് ചികിത്സകളോ ആവശ്യമില്ലെന്നും ഓ'കോണര്‍ തന്റെ റിപ്പോര്‍ട്ടില്‍ കുറിച്ചു. 2003 ല്‍ പിത്താശയവും നീക്കം ചെയ്തു. ബൈഡനും ട്രംപും 'സൂപ്പര്‍ ഏജന്റുമാരാണ്' എന്നും അവരുടെ അമേരിക്കന്‍ സമകാലികരെ മറികടന്ന് അടുത്ത പ്രസിഡന്റ് കാലാവധി അവസാനിക്കുമ്പോഴും അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും ജേണല്‍ ഓണ്‍ ആക്റ്റീവ് ഏജിംഗിലെ ഒരു കൂട്ടം ഗവേഷകരുടെ സെപ്റ്റംബറിലെ ലേഖനത്തില്‍ പറയുന്നുണ്ട്.

ബൈഡന്റെ വൈറ്റ് ഹൗസിന്റെ മുന്‍ഗാമികളില്‍ ചിലര്‍ പ്രസിഡന്‍ഷ്യല്‍ ഊര്‍ജ്ജസ്വലത കാണിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അല്ലാത്തതിനെക്കുറിച്ചും ബ്രെഡ്ക്രംബ്‌സ് ഉപേക്ഷിച്ചുവെന്ന് ഇന്‍ഡ്യാനപൊളിസ് സര്‍വകലാശാലയിലെ പ്രസിഡന്റ് ചരിത്രകാരനായ എഡ്വേര്‍ഡ് ഫ്രാന്റ്‌സ് പറഞ്ഞു. കൊറോണ വൈറസ് രോഗനിര്‍ണയം നടത്തിയ ട്രംപ് പെട്ടെന്ന് തിരക്കേറിയ ഒരു പ്രചാരണ ഷെഡ്യൂളിലേക്ക് മടങ്ങി വന്നതും പ്രചാരണത്തിന്റെ അവസാന ആഴ്ചകളില്‍ ഡസന്‍ കണക്കിന് റാലികള്‍ നടത്തിയതുമൊക്കെ ഇതിന്റെ ഉദാഹരണമാണ്. ഈ പ്രായത്തിലും തെല്ലും ഉന്മേഷക്കുറവ് ട്രംപിനോ ബൈഡനോ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന്റെ വലിയ സമ്മര്‍ദ്ദങ്ങളെ പോലും പിടിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഉറക്കച്ചടവ് പോലും ആ മുഖങ്ങളില്‍ പ്രതിഫലിച്ചിരുന്നില്ല. ബൈഡനെ അപേക്ഷിച്ച് കോവിഡ് ബാധിതനായിട്ടു കൂടി ട്രംപിനെയാണ് കൂടുതല്‍ ആരോഗ്യവാനായി രാജ്യം കണ്ടത്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുക എന്നിവ സംബന്ധിച്ച കൊറോണ വൈറസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ടു കൂടിയായിരുന്നുവെന്ന് ഓര്‍ക്കണം.

1200-jo-biden-us-president-elected

1841ല്‍ 68 കാരനായ വില്യം ഹാരിസണ്‍ കോട്ടും തൊപ്പിയും ഇല്ലാതെ ഒരു നീണ്ട ഉദ്ഘാടന പ്രസംഗം നടത്തി തന്റെ ഊര്‍ജ്ജസ്വലത പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ആഴ്ചകള്‍ക്കുശേഷം, യുഎസ് ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിരുന്ന ഹാരിസണ് ന്യുമോണിയ പിടിപെട്ടു. ഹാരിസണിന്റെ ഈ അമിത ആത്മവിശ്വാസം അദ്ദേഹത്തിനു വിനയായി. എന്നാല്‍, അത്തരം ഗിമ്മിക്കുകളൊന്നും ബൈഡന്‍ കാണിക്കില്ലെന്ന് ഉറപ്പാണ്. കാരണം, മഹാമാരികാലത്ത് മാസ്‌ക്ക് ധരിക്കാതെ ബൈഡന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. ഇനിയും അങ്ങനെ തന്നെയാവാനാണ് സാധ്യത. എന്തായാലും, നിയുക്ത പ്രസിഡന്റിന് ജന്മദിനാശംസകള്‍!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA