sections
MORE

ഡബ്ലുഎംസി ന്യൂജഴ്‌സി  പ്രൊവിൻസിന്റെ കേരള പിറവി ദിനാഘോഷവും സെമിനാറും ശ്രദ്ധേയമായി  

wmc-kp
SHARE

ന്യൂജഴ്‌സി ∙ കോവിഡ് മഹാമാരിയുടെ താണ്ഡവം അമേരിക്കയിൽ വർധിച്ച വീര്യത്തോടെ മുന്നേറുന്ന  സാഹചര്യത്തിൽ  കോവിഡ് മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തിൽ  പ്രഗത്ഭ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് വേൾഡ് മലയാളി  കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച മെഡിക്കൽ സെമിനാറും, കേരള പിറവി ദിനാഘോഷവും  ശ്രദ്ധേയമായി. 

WMC  ന്യൂജഴ്‌സി പ്രൊവിൻസ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ  സംഘടിപ്പിച്ചത്. കോവിഡ് മൂലം ജനങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും , ബുദ്ധിമുട്ടുകളും  എങ്ങനെ  ഫലപ്രദമായി നേരിടാമെന്നതിനെ കേന്ദ്രീകരിച്ചു  നടത്തിയ മെഡിക്കൽ സെമിനാറിൽ  ഡോ. റോയ് എബ്രഹാം കള്ളിവയലിൽ (സെക്രട്ടറി ജനറൽ , വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ) , ഡോ. ടില്ലി വർഗീസ് എം ഡി (Infectious disease),  ഡോ. അബി കുര്യൻ എം ഡി (സൈക്കിയാട്രിസ്റ് ), ഡോ. ജൂളി കോശി എന്നിവർ കോവിഡിനെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ, മാനസിക ആരോഗൃപരിപാലനം എന്നിവയെ കുറിച്ചുള്ള സമഗ്രമായ ചർച്ചയ്ക്ക്  നേതൃത്വം കൊടുത്തു.       

wmc-kp-2

കേരള പിറവി ദിനാഘോഷത്തിന് നിറപ്പകിട്ടേകാൻ, പ്രശസ്ത Neenz  Eventia  ഡാൻസ് ടീം അംഗങ്ങളുടെ  നൃത്തവും,  അമേരിക്കയിലെ അനുഗ്രഹീത ഗായകരൊരുക്കിയ  ശ്രുതിമധുരമായ ഗാനങ്ങളും പരിപാടിയുടെ മാറ്റു കൂട്ടി 

കേരളപിറവിദിനാഘോഷത്തിനോട് അനുബന്ധിച്ചു കോവിഡ് മഹാമാരി ഉയർത്തുന്ന ഏറെ  സാമൂഹിക പ്രസക്തിയുള്ള വിഷയത്തെകുറിച്ച്  ചർച്ച സംഘടിപ്പിക്കുകയും, കേരളത്തിന്റെ  തനതായ കലാവിസ്മയങ്ങളെ ഉൾക്കൊളിച്ചു കൊണ്ട് കേരളപിറവി  ദിനാഘോഷം  വിജയകരമായി സംഘടിപ്പിച്ചതിൽ വനിതാ ഫോറത്തിനുള്ള അനുമോദനങ്ങളും, പ്രോഗ്രാമിൽ സംബന്ധിച്ച  എല്ലാ ആളുകൾക്കുമുള്ള നന്ദിയും ന്യൂജഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി രേഖപ്പെടുത്തി 

മാനസികാരോഗ്യത്തിനു ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ, കോവിഡ് മൂലമുണ്ടാകുന്ന മാനസിക പ്രതിസന്ധികളെ അതിജീവിക്കാൻ , ന്യൂജഴ്‌സി പ്രൊവിൻസ് വനിതാ ഫോറം സംഘടിപ്പിച്ച മെഡിക്കൽ സെമിനാർ ഏറെ ഉപകാരപ്രദമായെന്നും, കലാമൂല്യങ്ങളിലൂന്നിയ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കുള്ള പ്രസക്തിയും ചെയർമാൻ ഡോ. ഗോപിനാഥൻ നായർ ചൂണ്ടി കാട്ടി.

കോവിഡ് മൂലം  ജോലി നഷ്ടപ്പെട്ടവർ , ആശുപത്രിയിൽ ആതുരസേവാപ്രവർത്തകർ  നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങൾ , കുട്ടികളുടെ മാനസികാരോഗ്യം  എന്നിങ്ങനെ കോവിഡ് ഉയർത്തുള്ള വലിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള വിഷയത്തെ ആസ്പദമാക്കി  മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചതിലുള്ള അഭിമാനവും,  വളരെ വിജയകരമായി കേരളപ്പിറവിദിനാഘോഷം  സംഘടിപ്പിച്ചതിലുള്ള സന്തോഷവും ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് റിങ്കിൾ ബിജു രേഖപ്പെടുത്തി 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിനു ഏറെ പ്രയോജനകരമായ  വിഷയത്തിലൂന്നിയ ചർച്ചയും,  കലാമേന്മയുള്ള പരിപാടികളുമായി വനിതാ ഫോറം മുന്നോട്ടു വന്നതിനുള്ള സന്തോഷം ന്യൂജഴ്‌സി പ്രൊവിൻസ് സെക്രട്ടറി ഡോ ഷൈനി രാജു പങ്കുവച്ചു 

പ്രശസ്ത തെന്നിന്ധ്യൻ നടി മന്യ നായിഡു  ചടങ്ങിൽ സംസാരിച്ചു.  ലക്ഷ്മി പീറ്റർ ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ  

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക  റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ്  തങ്കം അരവിന്ദ് , സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബൽ ചെയർമാൻ ഡോ എ. വി. അനൂപ് , പ്രസിഡന്റ് ജോണി കുരുവിള ,ഗ്ലോബൽ വൈസ് പ്രസിഡന്റ് ടി.  പി. വിജയൻ ,  അമേരിക്ക  റീജിയൻ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ, അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ് ജെയിംസ് കൂടൽ, സ്ഥാപക നേതാക്കളായ അലക്സ് കോശി വിളനിലം , ആൻഡ്രൂ പാപ്പച്ചൻ , ഡോ ജോർജ് ജേക്കബ് , വർഗീസ് തെക്കേക്കര , സോമൻ ജോൺ തോമസ് എന്നിവരോടൊപ്പം അമേരിക്ക റീജിയൻ,പ്രൊവിൻസ് നേതാക്കളും വിവിധ  സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു 

ന്യൂജഴ്‌സി പ്രൊവിൻസ് ചെയർമാൻ  ഗോപിനാഥൻ നായർ , പ്രസിഡന്റ്  ജിനേഷ് തമ്പി, അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ , വനിതാ ഫോറം പ്രസിഡന്റ് റിങ്കിൾ ബിജു,, സെക്രട്ടറി ഡോ ഷൈനി രാജു, ജോയിന്റ് സെക്രട്ടറി മിനി ചെറിയാൻ, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യൻ , വൈസ് ചെയർപേഴ്സൺ ശോഭ ജേക്കബ്, അഡ്വൈസറി  ബോർഡ് മെമ്പർ ഡോ സോഫി വിൽസൺ ഉൾപ്പെടുന്ന ന്യൂജഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ്  കമ്മിറ്റിയും, അഡ്വൈസറി ബോർഡുമാണ് വനിതാ ഫോറം പരിപാടിക്ക് നേതൃത്വം കൊടുത്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA