ADVERTISEMENT

ബോസ്റ്റണ്‍∙ ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷണേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്കിന്റെ (സിഎച്ച്എന്‍) പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മലയാള സിനിമാ- സീരിയല്‍ രംഗത്തെ പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപും അപര്‍ണ്ണാ രാജീവും ഒന്നിച്ച് അണിനിരക്കുന്ന സംഗീത പരിപാടി സ്‌നേഹനിലാവ് ഡിസംബര്‍ 5 ശനിയാഴ്ച ലൈവായി സംപ്രേഷണം ചെയ്യുന്നു. 

ബോസ്റ്റണ്‍ സമയം (ഇഎസ്ടി) രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 8 മണി) സിഎച്ച്എന്നിന്റെ ഫേസ്ബുക്ക് പേജില്‍കൂടിയും, സിഎച്ച്എന്‍ യുട്യൂബ് ചാനല്‍ വഴിയും ലോകമെമ്പാടും ഈ പരിപാടി കാണാവുന്നതാണ്. 

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും അമേരിക്കയിലും ഇന്ത്യയിലും സിഎച്ച്എന്‍ നെറ്റ് വര്‍ക്ക് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കും www.compassionatehearts.net/events/ സന്ദര്‍ശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com