ADVERTISEMENT

ഹൂസ്റ്റണ്‍ ∙ വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. സ്‌കോട്ട് അറ്റ്‌ലസ് രാജിവച്ചു. പിരിയാന്‍ 130 ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ രാജി. പകര്‍ച്ചവ്യാധി പടരുന്നതില്‍ നിന്നും തൊഴിലാളിവർഗത്തെയും ദരിദ്രരെയും എല്ലായ്‌പ്പോഴും സഹായിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. അതേസമയം, അറ്റ്‌ലസ് പോയത് സ്വാഗതാര്‍ഹമാണെന്ന് ടാസ്‌ക് ഫോഴ്‌സിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തെറ്റിദ്ധരിപ്പിച്ചതില്‍ പ്രമുഖനാണ് അറ്റ്‌ലസ് എന്നാണ് പരാതി ഉയര്‍ന്നിരുന്നത്. പകര്‍ച്ചവ്യാധിയെക്കുറിച്ച് ട്രംപിന്റെ അടുത്ത ഉപദേശകനായിരുന്ന അറ്റ്‌ലസ്, വിവാദപരമായ പ്രസിഡന്‍ഷ്യല്‍ നടപടികള്‍ക്ക് കുടപിടിച്ചയാളാണ്. ഫെയ്‌സ് മാസ്‌കുകളുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന അറ്റ്‌ലസിന്റെ ട്വീറ്റ് പോലും ട്വിറ്റര്‍ നീക്കംചെയ്തിരുന്നു. ഈ മാസം ആദ്യം, മിഷിഗനിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഈ പരാമര്‍ശങ്ങളെത്തുടര്‍ന്ന്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂളിലെ ഹൂവര്‍ ഇന്‍സ്റ്റിട്യൂഷനിലെ സീനിയര്‍ ഫെലോ അറ്റ്‌ലസില്‍ നിന്ന് അകന്നിരുന്നു. സര്‍വകലാശാലയിലെ ഒരു കൂട്ടം ഫാക്കല്‍റ്റി അംഗങ്ങള്‍ തിങ്കളാഴ്ച ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള അറ്റലസിന്റെ രാജി ആഘോഷിക്കുകയും ചെയ്തു. 

കോവിഡ് 19 കേസുകള്‍ രാജ്യത്തുടനീളം ഉയരുന്നതിനാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും വാക്‌സീന്‍ സുരക്ഷയിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വാക്‌സീന്‍ അടിയന്തര അംഗീകാരത്തിന്റെ അവസ്ഥയെക്കുറിച്ച് ട്രംപിന് മറുപടി നല്‍കാന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് എഫ്ഡിഎ മേധാവിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വെസ്റ്റ് വിംഗില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാനുമായി മെഡോസ് കൂടിക്കാഴ്ച നടത്തും. ഫൈസർ കൊറോണ വൈറസ് വാക്‌സീനായി ഏജന്‍സിക്ക് ഇതുവരെ അടിയന്തിര ഉപയോഗം അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വകാര്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. 

COVID-19 cases usa coronavirus

അടിയന്തര ഉപയോഗ അംഗീകാരത്തിനായി ഫൈസര്‍ നവംബര്‍ 20ന് തങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു പത്തു ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. എഫ്ഡിഎയില്‍ നിന്നുള്ള അടിയന്തിര ഉപയോഗ അംഗീകാരം പൂര്‍ണ്ണ അംഗീകാരത്തിന് തുല്യമല്ല. മറിച്ച് എല്ലാ തെളിവുകളും അംഗീകാരത്തിനായി ലഭ്യമാകുന്നതിന് മുമ്പായി പ്രത്യേക സാഹചര്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക മാത്രമാണിത്. ഡിസംബര്‍ 10 ന് കൊറോണ വൈറസ് വാക്‌സിന്റെ അംഗീകാരത്തിനായി ഫൈസര്‍, ബയോ ടെക്ക് എന്നിവയുടെ അപേക്ഷ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി എഫ്ഡിഎ ഉപദേശകസമിതി യോഗം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രക്രിയയ്ക്ക് എത്ര സമയമെടുക്കുന്നുവെന്ന ആശങ്ക ട്രംപിനുണ്ട്. എഫ്ഡിഎയെ വേഗത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അദ്ദേഹം അഭിമാനത്തോടെയും പരസ്യമായും സമ്മതിച്ചിട്ടുണ്ട്. മെഡോസും ഹാനും തമ്മിലുള്ള കൂടിക്കാഴ്ച വരെ ഇതെങ്ങനെ നടക്കുമെന്ന് വ്യക്തമല്ല. 

അതേസമയം, സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വിതരണത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ഫൗഫൗച്ചി അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. വൈറസ് അതിവേഗം പടരുന്നുവെന്നാണ് സൂചന. കൊറോണ വൈറസിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് കോവിഡ് ട്രാക്കിങ് പ്രേൊജക്ട് പറയുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച 96,039 പേരാണ് കോവിഡ് പോസിറ്റിവായത്. മൊത്തം 13.5 ദശലക്ഷത്തിലധികം കേസുകളും 268,045 പേർ മരണത്തിനു കീഴടങ്ങിയെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, താങ്ക്‌സ്ഗിവിങ് യാത്രയുടെ പ്രത്യാഘാതങ്ങള്‍ ആഴ്ചകളോളം അനുഭവപ്പെടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹോളിഡേ ഒത്തുചേരലുകള്‍, താങ്ക്‌സ്ഗിവിങ്, ക്രിസ്മസ് ആഘോഷം എന്നിവ കൂടുതൽ  അണുബാധ പടര്‍ത്തിയേക്കാം. അത് മനസ്സില്‍ വച്ചുകൊണ്ട്, വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ തരംഗത്തിന് ഉദ്യോഗസ്ഥര്‍ ഒരുങ്ങുകയാണ്.

COVID-19 cases usa coronavirus

ഫൈസറില്‍ നിന്നും മോഡേണയില്‍ നിന്നുമുള്ള വാക്‌സീന്റെ അടിയന്തിര ഉപയോഗ അംഗീകാരത്തിനായി (ഇയുഎ) കാത്തിരിക്കുന്നു. ഫൈസര്‍ വാക്‌സീനായി ഡോസുകളുടെ എണ്ണം അഭ്യർഥിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വെള്ളിയാഴ്ച വരെ സമയമുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഇമ്മ്യൂണൈസേഷന്‍ മാനേജര്‍മാരുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്ലെയര്‍ ഹന്നന്‍ തിങ്കളാഴ്ച പറഞ്ഞു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രങ്ങള്‍, മുന്‍ നിര ആരോഗ്യ പ്രവർത്തക ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് ആദ്യം വാക്‌സിന്‍ ലഭിക്കുമെന്നു ഓപ്പറേഷന്‍ റാപ്പ് സ്പീഡ് ചീഫ് ശാസ്ത്രീയ ഉപദേഷ്ടാവ് ഡോ മൊന്‌ചെഫ് പറഞ്ഞു. അന്നുതന്നെ അല്ലെങ്കില്‍ അടുത്ത ദിവസം, ആദ്യത്തെ രോഗപ്രതിരോധ മരുന്നുകള്‍ നല്‍കാം, അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഡിസംബറില്‍ വാക്‌സീനുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയാലും, 2021 ഏപ്രില്‍ അല്ലെങ്കില്‍ മെയ് വരെ ജനങ്ങള്‍ക്കു മുഴുവന്‍ പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ പര്യാപ്തമല്ലെന്ന് ഡോ. ഫൗച്ചി പറഞ്ഞു. മാര്‍ച്ചില്‍ ചില ആശുപത്രികള്‍ക്ക് റൂം കപ്പാസിറ്റി നികുതി ഏര്‍പ്പെടുത്തിയതായി ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞു, ഇത്തവണ മെഡിക്കല്‍ സംവിധാനങ്ങള്‍ രോഗികളെ സ്ഥലമുള്ള മറ്റ് സൗകര്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വൈറസ് ബാധിച്ച ആളുകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുന്നതിനാല്‍ ഗവേഷകര്‍ ബുദ്ധിമുട്ടുന്നു. ഈ നിലയ്ക്ക് ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഇത്തവണ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കാം, ഡോ. ഫൗച്ചി പറഞ്ഞു. 

പരീക്ഷണത്തിന്റെ ഭാഗമായി മിഷിഗണിലെ കേന്ദ്രത്തിൽ മോഡേണ വാക്‌സീൻ സ്വീകരിക്കുന്ന വൊളന്റിയർ (ഫയൽ ചിത്രം).
പരീക്ഷണത്തിന്റെ ഭാഗമായി മിഷിഗണിലെ കേന്ദ്രത്തിൽ മോഡേണ വാക്‌സീൻ സ്വീകരിക്കുന്ന വൊളന്റിയർ (ഫയൽ ചിത്രം).

ഇതിനകം സമ്മര്‍ദ്ദത്തിലായ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഗ്രാമീണ സമൂഹങ്ങള്‍ക്ക് വാക്‌സിനുകള്‍ വിതരണം ചെയ്യുന്ന മറ്റൊരു വെല്ലുവിളിയെ നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഫൈസര്‍ അതിന്റെ വാക്‌സീന്‍ അള്‍ട്രാകോള്‍ഡ് സ്‌റ്റോറേജിലായി ആസൂത്രണം ചെയ്യുകയും കുറഞ്ഞത് 975 ഉം 5,000 ഡോസുകളും വരെ സൂക്ഷിക്കാവുന്ന ടെംപറേച്ചര്‍ ഷിപ്പറുകളില്‍ കയറ്റി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിനസോട്ട കൗണ്ടികളില്‍ മൂന്നിലൊന്ന് ഭാഗവും ഉയര്‍ന്ന അപകടസാധ്യതയുള്ള പരിധിയായി കണക്കാക്കുന്നു. ഇവിടെ എങ്ങനെ വാക്‌സീന്‍ വിതരണം കാര്യക്ഷമമാക്കുമെന്നു സംശയമുണ്ട്. ഇപ്പോഴുള്ളതിനേക്കാള്‍ 10 ഇരട്ടിയാണ് അണുബാധ നിരക്ക് വളര്‍ച്ച. 'മാര്‍ച്ച് മുതല്‍ ഞങ്ങള്‍ ഏറ്റവും മോശം സ്ഥാനത്താണ്' എന്ന് മിനസോട്ട ആരോഗ്യവകുപ്പ് കമ്മീഷണര്‍ ജാന്‍ മാല്‍ക്കം പറഞ്ഞു. കൊറോണ വൈറസ് കേസുകള്‍ വർധിക്കുന്ന പ്രവണത തുടരുകയാണെങ്കില്‍, ക്രിസ്മസ് രാവില്‍ സംസ്ഥാനത്തെ തീവ്രപരിചരണ വിഭാഗത്തിന്റെ കിടക്ക ശേഷി 112 ശതമാനത്തിലെത്തുമെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോഡ് ഐലന്‍ഡില്‍, ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടുണ്ടെന്ന് നാഷനല്‍ റൂറല്‍ ഹെല്‍ത്ത് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലന്‍ മോര്‍ഗന്‍ തിങ്കളാഴ്ച പറഞ്ഞു. ഇത് വൈറസിന്റെ വളര്‍ച്ച വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com