ADVERTISEMENT

കാല്‍ഗറി (കാനഡ)∙ തൃശൂര്‍ ചാലശ്ശേരിയില്‍ , പുത്തൂര്‍ കൈദകോഡന്‍ കുടുംബാംഗമായ പുത്തൂര്‍ ചാക്കോ ജയിംസ് (88), കാനഡയിലെ കാല്‍ഗറിയില്‍ നിര്യാതനായി അന്തരിച്ചു. പരേതരായ  പി.സി. ചാക്കോയുടെയും റേച്ചല്‍ ചാക്കോയുടെയും മകനാണ്. ഭാര്യ അന്തരിച്ച ലീല ജെയിംസ്.

മക്കള്‍: റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ജേക്കബ് ജെയിംസ് , ഡോ. മിനി ജോര്‍ജ്. മരുമക്കള്‍: ബീന, ജോജി.

കൊച്ചുമക്കള്‍: ജോവാന, ജോഷ്വ, റിയ, ഗ്രേസ് എന്നിവരും, ഗ്രേസി (തൃശൂര്‍), മോളി (ബാംഗ്ലൂര്‍ ) എന്നിവര്‍ സഹോദരിമാരും ആണ് .

മാര്‍ത്തോമാ സഭാംഗമായ അദ്ദേഹം തൃശൂര്‍, ദില്ലി, പൂണെ, കാല്‍ഗറി എന്നീ ഇടവകകളില്‍ സജീവപ്രവര്‍ത്തകന്‍ ആയിരുന്നു .ഒരു ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന ചാക്കോ ജയിംസ് 1990 ല്‍ ഔദ്യോഹിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ്, ഓള്‍ ഇന്ത്യ റേഡിയോയിലും, ദൂരദര്‍ശനിലും പൂണെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വിവിധ സീനിയര്‍ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശവസംസ്കാര ക്രമീകരണ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്. 

വാർത്ത∙ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com