ADVERTISEMENT

ഫിലഡൽഫിയ∙ അരനൂറ്റാണ്ടു മുമ്പുള്ള കേരളം ചേതോഹരമായ ഓർമ്മകൾ സമ്മാനിച്ച മേടുകളാലും തോടുകളാലും മനുഷ്യരാലും മഹാന്മാരാലും ജീവജാലങ്ങളാലും സമൃദ്ധമായിരുന്നൂ എന്ന് ‘ഓർമത്താളുകളും മയിൽപ്പീലികളും’ എന്ന പേരിൽ ഓർമാ ഇന്റർനാഷണൽ സംഘടിപ്പിച്ച കേരള ദിനാഘോഷ വെബിനാർ സ്മൃതി സ്തുതി നടത്തി.

orma-2

യുനിസെഫ് സീനിയർ അഡ്വൈസർ തോമസ് ജോർജ് കേരളദിനാഘോഷ വെബിനാർ ഉദ്ഘാടനം ചെയ്തു. ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് ഫാ. ഫിലിപ് മോഡയിൽ അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി റോഷിൻ പ്ളാമൂട്ടിൽ സ്വാഗതവും ട്രഷറർ ഫീലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു.

orma-3

‘സമകാലീന കേരള വസ്തുതകൾ’ എന്ന വിഷയം കേന്ദ്രമാക്കി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, ജോസ് ആറ്റുപുറം, സിബിച്ചൻ ചെമ്പ്ളായിൽ, തോമസ് പോൾ, ഇന്ത്യാ പ്രസ് ക്ളബ് ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ജോർജ് ഓലിക്കൽ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ജേക്കബ് കോര എന്നിവർ പ്രസംഗിച്ചു. ജോർജ് നടവയൽ വിഷയം അവതരിപ്പിച്ചു.

orma-4

മുഖ്യാതിഥിയായിരുന്ന തോമസ് ജോർജ് യുനിസെഫിന്റെ അർബൻ സെക്ഷനിലെ മേധാവിയായി ന്യൂയോർക്കിലെ മൻഹാട്ടനിൽ ഔദ്യോഗിക ചുമതല നിർവഹിക്കുന്നു; ഇന്ത്യൻ സിവിൽ സർവീസിലായിരുന്നു. പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശിയാണ്. കേരളത്തിലെ രാജ ഭരണ കാലഘട്ടങ്ങളെക്കുറിച്ചും സാമൂഹ്യ പരിഷ്ക്കാര പ്രവർത്തങ്ങൾക്കു നേതൃത്വം നൽകിയ മഹാന്മാരെക്കുറിച്ചും കേരളം പണ്ടു കൈവരിച്ചിരുന്ന വിദ്യാഭാസ ആരോഗ്യ ക്ഷേമ മേന്മകളെക്കുറിച്ചും തോമസ് ജോർജ് പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com