ന്യൂയോർക്ക് ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹോളിഡേ പാർട്ടിയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഡിസംബർ 19ന് ശനിയാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെ (EST) വരെ വെർച്വൽ ആയി സൂം മീറ്റിംഗിലൂടെ നടക്കും.
അമേരിക്കൻ മലയാളികളുടെ അഭിമാനമായ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താര ഷാജൻ (347-401-4231), ജെസ്സി ജെയിംസ് (516-603-2024), ലൈസി അലക്സ് (845-268-3694), അന്ന ജോർജ് (646-732-6143) എന്നിവരുമായി ബന്ധപ്പെടുക.
സൂം മീറ്റിങ്ങിൽ കയറാനുള്ള വിശദാശംങ്ങൾ താഴെ.
Join our Cloud HD Video Meeting
Meeting ID:938 3808 7967
Passcode: 444517