sections
MORE

കോവിഡ് വാക്സിനേഷൻ: ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു 

st-marys-church-houston
SHARE

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ കോവിഡ്-19 വാക്‌സീനേഷനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.  സെമിനാറിൽ ആരോഗ്യ-സാമൂഹ്യ ഗവേഷണ രംഗത്തെ പ്രമുഖരായ  ഫോർട്ട് ബെന്റ് കൗണ്ടി ജഡ്‌ജ്‌  കെ. പി. ജോർജ്, മെമ്മോറിയൽ ഹെർമൻ ഹോസ്പിറ്റലിലെ ഫിസിഷ്യനും ഇന്റേണൽ മെഡിസിൻ ഗവേഷകനുമായ ഡോ.നിഥിൻ തോമസ് എന്നിവർ  വിവിധ വിഷയങ്ങൾ അധികരിച്ച്‌ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

st-marys-church-houston-3

ഹൂസ്റ്റൺ ഏരിയയിലും പ്രത്യേകിച്ച് ഫോർട്ട് ബെന്റ് കൗണ്ടിയിലെയും പ്രത്യേക സാഹചര്യങ്ങളും കോവിഡ് വാക്സീനേഷന്റെ ലഭ്യതയെക്കുറിച്ചും കെ. പി. ജോർജ് വിശദീകരിച്ചു. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ്  -19 എന്ന മഹാമാരിയെ ചെറുക്കുവാൻ ലഭ്യമായ  വിവിധ വാക്‌സീനുകളെക്കുറിച്ചും  വാക്‌സീനേഷൻ സ്വീകരിക്കേണ്ട അനിവാര്യതയെക്കുറിച്ചും സ്വീകരിക്കുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള താല്ക്കാലിക റിയാക്ഷനുകളെക്കുറിച്ചും സെമിനാറിൽ പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക്  ഡോ.നിഥിൻ തോമസ് മറുപടി നൽകി.  

st-marys-church-houston-2

ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയിൽ നടത്തിയ സെമിനാറിൽ സോഷ്യൽ മീഡിയകൾ വഴിയും സൂം മീറ്റിങ്ങിലൂടെയും നിരവധി അംഗങ്ങൾ പങ്കെടുത്തു. ഇടവക സെക്രട്ടറി .ഷാജി പുളിമൂട്ടിൽ സ്വാഗതവും ട്രസ്റ്റി റിജോഷ്‌ ജോൺ കൃതജ്ഞത രേഖപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA