ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ ജനുവരി 20ന് ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുന്നതിന് ഹോംലാന്റ് സെക്യൂരിറ്റി ആന്റ് ഫെഡറൽ എജൻസി മാനേജ്മെന്റിന് പൂർണ്ണ അധികാരം നൽകുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ജനുവരി 11 മുതൽ 24 വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക.

ബൈഡൻ അധികാരമേൽക്കുല്ക്കുന്ന ജനുവരി 28ന് വ്യാപകമായ പ്രകടനങ്ങളും, സംഘർഷാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ഫോക്കൽ ഗവൺമെന്റുമായി സഹകരിച്ചു ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

കാപ്പിറ്റോളിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ നടത്തിയ അക്രമ പ്രവർത്തനങ്ങളിൽ അഞ്ചു പേർ മരിക്കാനിടയായ സാഹചര്യം ആവർത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും, 50 സംസ്ഥാന തലസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് 19 വ്യാപകമാകുന്നതിന്റെയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റെയും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് പൗരൻമാർ വരാതിരിക്കുന്നതാണ് നല്ലതെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംമ്പിയ മേയർ, വെർജിനിയ ഗവർണർ, മേരിലാന്റ് ഗവർണർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com