ADVERTISEMENT

റിയൊഗ്രാന്റി ∙ ടെക്സസ് – മെക്സിക്കോ അതിർത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു സമീപം കത്തികരിഞ്ഞ 19 മൃതദേഹങ്ങൾ കണ്ടെടുത്തതായി റ്റാമിലുപ്സ സ്റ്റേറ്റ് പ്രൊസിക്യൂട്ടേഴ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.

രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വാഹനത്തിലെ തീ അണച്ചപ്പോൾ ഒരു വാഹനത്തിൽ 4 പേരുടെയും, മറ്റൊന്നിൽ 15 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. കത്തികൊണ്ടിരുന്ന വാഹനങ്ങളിലുള്ള എല്ലാവർക്കും വെടിയേറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു.

texas-mexico-border

സംഭവ സ്ഥലത്ത് വെടിയുണ്ടകൾ ഒന്നും കണ്ടെത്താതിരുന്നതിനാൽ മറ്റ് എവിടെയോ വച്ച് കൊലപ്പെടുത്തി വാഹനങ്ങളിൽ മൃതദേഹങ്ങൾ ഇട്ടതിനുശേഷം ഈ പ്രദേശത്തുകൊണ്ടുവന്ന് തീയിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഗ്വാട്ടിമാലയിൽ നിന്നുള്ളവരായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.

മയക്കു മരുന്നു വിൽപന സംഘങ്ങളുടെ കേന്ദ്രമാണു സംഭവം നടന്ന സ്ഥലം. ഈ വർഷം ജനുവരിയിൽ മാത്രം കൊല്ലപ്പെട്ടവർ 21 ആയി. അതേ സമയം മെക്സിക്കൻ ആർമി ഇതേ സ്ഥലത്ത് പതിനൊന്ന് ക്രിമിനൽ അംഗങ്ങളെ വെടിവച്ചു കൊന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com