ADVERTISEMENT

ഷിക്കാഗോ ∙ അണു കുടുബ ജീവിത രീതിയിൽ ഗാർഹിക പീഡനം, കൂട്ടുകുടുംബ വ്യവസ്ഥകളേക്കാളും കൂടുതലാണ്. ഭർത്തൃ - ഭാര്യമാരോടൊപ്പമോ, അതിലും കൂടുതലോ ബാധിക്കുക, അവരുടെ കുട്ടികളേയോ, അടുത്ത ബന്ധുക്കളേയോ ഒക്കെ ആയിരിക്കും. പറഞ്ഞു വന്നതിന്റെ സാരം, ഗാർഹിക പീഡനം രണ്ടു വ്യക്തികളേ മാത്രമല്ല, ഒരു സമൂഹത്തെ തന്നെ അതു ബാധിച്ചേക്കാം. 

ഈയിടെ അമേരിക്കൻ മലയാളി സമൂഹത്തെ പിടിച്ചുലച്ച ഒരു ഗാർഹിക പീഡന സംഭവമാണ് എംപാഷ ഗ്ലോബൽ എന്ന സംഘടനയുടെ ഉത്ഭവത്തിന് കാരണമായത്. ഗാർഹിക പീഡനങ്ങൾ കുറയണമെങ്കിൽ, ആരോഗ്യമുള്ള കുടുംബ ബന്ധങ്ങൾ ഉണ്ടാവണം. എംപാഷ ഗ്ലോബലിൻ്റെ മാസിക വെബിനാർ സീരീസിൻ്റെ ഭാഗമായി ജനുവരി 16 നു നടത്തപ്പെട്ട പരിപാടിയിൽ, ഡോ. (അഡ്വ.) തുഷാരാ ജയിംസ്, ഡോ. അജിമോൾ പുത്തൻപുരയിൽ എന്നിവർ ആരോഗ്യമുള്ള കുടുംബ ബന്ധങ്ങൾ ഉണ്ടാകേണ്ട അവശ്യകതയെ കുറിച്ചു സംസാരിച്ചു. 

നിയമത്തിന്റെ രീതിയിൽ ഗാർഹിക പീഡനങ്ങൾ കുറയണമെങ്കിൽ രണ്ടു കാര്യങ്ങളാണ് ഉണ്ടാവേണ്ടത്. 1. ചെറിയ രീതിയിലെങ്കിലും ഉള്ള നിയമ പരിജ്ഞാനം ആളുകളിൽ എത്തിക്കുക, 2. കുടുംബാന്തരീക്ഷത്തിലെ സമാധാനം. ഈ സമാധാനം ഉണ്ടാകേണ്ടത്, പങ്കാളികളുടെ ഇടപെടലുകളിലൂടെയാണ്. അതിനുള്ള പോഷകങ്ങൾ നമ്മൾ നൽകണം. ഇതാണ് ഒരു ആരോഗ്യമുള്ള കുടുംബ ജീവിതത്തിന് വേണ്ട ഘടകങ്ങൾ, തുഷാര ജയിംസ് പറഞ്ഞു. 

ആശയ വിനിമയമാണ് ആരോഗ്യ കുടുംബ ജീവിതത്തിന്റെ മറ്റൊരു ഘടകം, ഡോ. അജിമോൾ പുത്തൻപുരയിൽ പറഞ്ഞു. സംസാരം മാത്രമല്ല ആശയ വിനിമയത്തിന്റെ ഘടകങ്ങൾ, ശരീര ചേഷ്ടകൾ, ഭാവപ്രകടനം, പെരുമാറ്റങ്ങൾ എന്നിവകളും ഉൾപ്പെടും.  മറ്റൊരു പ്രധാന ഘടകം ക്ഷമിക്കുക എന്നതാണ്. അന്യോന്യം ക്ഷമിക്കുക, അത് കുടുംബാന്തരീഷം ആരോഗ്യ പൂർണ്ണമാക്കും.

ടെസ്സ ചുങ്കത്തിന്റെ പ്രാർത്ഥന ഗാനത്തോട ആരംഭിച്ച എംപാഷ ഗ്ലോബലിൻ്റെ ജനുവരി മീറ്റിങ്ങിലെ മുഖ്യാതിഥി, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ആര്യ രാജേന്ദ്രൻ ആയിരുന്നു. കുട്ടികളിലൂടെയാണ് കുടുംബത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത്, ആര്യ രാജേന്ദ്രൻ പറഞ്ഞു. സംഘടനയുടെ വൈസ് പ്രസിഡൻ്റ് ബിജു ജോസഫ് സ്വാഗതം അറിയിക്കുകയും, പ്രശസ്ത മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട്, സംഘടനയുടെ അഡ്വസറി ബോർഡ് അംഗം ജോൺ ടൈറ്റസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമിത വെട്ടുപാറപ്പുറത്ത് എം സി ആയിരുന്നു. പാനൽ ചർച്ചയിൽ ഡോ. അലക്സ് തോമസ്, ഡോ. രേണു തോമസ്, നിർമ്മല ജോസഫ്, മുൻ പോലീസ് സർജന്റ് ടോമി മെതിപ്പാറ എന്നിവർ പങ്കെടുത്തു. സംഘടനയുടെ പി.ആർഒ. ബബ്ലൂ ചാക്കോ മോഡറേറ്റർ ആയിരുന്നു. ജോയിൻ്റ് സെക്രട്ടറി ജിതേഷ് ചുങ്കത്ത് കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്:

ബെന്നി വാച്ചാച്ചിറ 847 322 1973

വിനോദ് കൊണ്ടൂർ 313 208 4952

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com