ADVERTISEMENT

ഫ്ലോറിഡ ∙ ഇന്ത്യയുടെ 72-മത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സൗത്ത് ഫ്ലോറിഡയിലെ ദേവിയിലുള്ള ഗാന്ധി സ്മാരകത്തിൽ ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് പുഷ്പാർച്ചന നടത്തി. കൈരളി ആര്‍ട്സ് ക്ലബ്ബ് പ്രതിനിധികളോടൊപ്പം സംഘടിപ്പിച്ച മീറ്റിംഗിനോടനുബന്ധിച്ചാണ് പുഷ്പാർച്ചന നടത്തിയത്.

kairali-arts-republic-day1

72 വർഷം മുൻപ് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടന പൂർത്തിയായതോടെയാണ് 1950 ജനുവരി 26 നു ഇന്ത്യയിലെ ഫെഡറൽ ഗവണ്മെന്റ് സംവിധാനം നിലവിൽ വന്നതെന്ന് പുഷ്പാർച്ചന നടത്തവേ ജോർജി വർഗീസ് പറഞ്ഞു. മൂന്ന് വർഷത്തോളമെടുത്തുകൊണ്ട്  ഭരണഘടനയ്ക്ക് പൂർണ രൂപം നൽകിയ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്ക്കറിനെയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള രാജ്യ ശിൽപികളെയും ഈ സുദിനത്തിൽ കൃതജ്ഞതയോടെ ഓർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

kairali-arts-republic-day2-JPG

കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ്‌ മുൻ ചെയര്‍മാന്‍ ഡോ. മാമ്മൻ സി ജേക്കബ്‌, കൈരളി ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഡോ മഞ്ചു സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com