ADVERTISEMENT

കാലിഫോർണിയ ∙ സതേൺ കലിഫോർണിയായിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ഡോ. പ്രിയ ബട്ട് പട്ടേൽ കലിഫോർണിയ 36th  സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ പട്രീഷ ബേറ്റ്സ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രിയ മത്സരിക്കുന്നത്. 2022 ലാണ് തിരഞ്ഞെടുപ്പ് നടക്കുക.

സാൻഡിയാഗൊ കൗണ്ടിയിലെ കാൾസബാഡ സിറ്റി കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കനും ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറുമാണ് പ്രിയ ബട്ട് പട്ടേൽ. മേയറായും ഇവർ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. കലിഫോർണിയായിൽ കോവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ അതിനെ ശാസ്ത്രീയമായി നേരിട്ട് സേഷ്യൽ ഡിസ്റ്റൻസിംഗും, മാസ്ക്ക് ധരിക്കുന്നതിന് സിറ്റിയിലെ പൗരന്മാരെ ബോധവൽക്കരിക്കുന്നതിൽ പ്രിയ വിജയിച്ചിരുന്നു.

ഇതിനെ തുടർന്ന് സിറ്റിയിലെ രോഗികളുടേയും മരണത്തിന്റേയും നിരക്കുകൾ വളരെ കുറയ്ക്കുവാൻ കഴിഞ്ഞതായി ഇവർ അവകാശപ്പെട്ടു.

കലിഫോർണിയ യൂണിവേഴ്സിറ്റി (സാൻഡിയാഗോ) യിൽ നിന്നും പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും, ലോമലിന്റാ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക്ക് ഹെൽത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

കോവിഡ് മഹാമാരി വ്യാപിച്ചപ്പോൾ കലിഫോർണിയായിലെ കുടുംബങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആവശ്യമായ നിർദേശങ്ങൾ ഇവർ സമർപ്പിക്കുകയും അധികാരികളെ കൊണ്ടു നടപ്പാക്കുന്നതിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ കലിഫോർണിയായുടെ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് സെനറ്റിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കനായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com