ADVERTISEMENT

ന്യൂജഴ്‌സി ∙ 2022 ജൂലൈ മാസത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷന്റെ വൈസ് ചെയർ ആയി ഫൊക്കാനയുടെ പ്രമുഖ നേതാവ് ഡോ ജോർജ് ഫിലിപ്പിനെയും കൺവെൻഷൻ കൺവീനർ ആയി ഇന്നസെന്റ് ഉലഹന്നാനെയും തെരഞ്ഞെടുത്തു. 

ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ (ഡബ്‌ള്യു എം.എ) പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ജോർജ് ഫിലിപ്പ് ഓർത്തഡോക്സ് സഭ കൗൺസിൽ മെമ്പർ ആണ്.

കൺവെൻഷൻ കൺവീനർ ആയി നിയമിക്കപ്പെട്ട ഇന്നസെന്റ് ഉലഹന്നാൻ ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ (എച്ച്‌വിഎംഎ) മുൻ പ്രസിഡന്റ് കൂടിയാണ്. ഫൊക്കാനയുടെ സുവനീർ കമ്മിറ്റി മെമ്പർ ആയി പ്രവർത്തിച്ചിട്ടുള്ള ഇന്നസെന്റ് റോക്ക്‌ലാൻഡ് കൗണ്ടിയിലെ മികച്ച സംഘടന നേതാവും സാമൂഹ്യ -സന്നദ്ധ പ്രവർത്തകനുമാണ്.

ഡോ. ജോർജ് ഫിലിപ്പ്, ഇന്നസെന്റ് ഉലഹന്നാൻ എന്നിവരുടെ നിയമനത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷനൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ഫൊക്കാന എക്സിക്യൂട്ടീവ്- നാഷനൽ കമ്മിറ്റി എം, മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, കൺവെൻഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com